തിരുവനന്തപുരം: ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. വെബ്‌സൈറ്റിലൂടെ നല്‍കിയിരുന്ന അപേക്ഷകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈനില്‍ തന്നെ പരിഹാരമാകുന്നത്. അപേക്ഷകള്‍ ആപ്ലിക്കേഷന്റെ സീനിയോരിറ്റി അനുസരിച്ച് നടപടി പൂര്‍ത്തിയാക്കുന്നതാണ് ഇതിന്റെ പ്രധാന നേട്ടം. സീനിയോരിറ്റിയെ മറ്റ് സംവിധാനങ്ങളിലൂടെ മറികടക്കാന്‍ സാധിക്കാത്ത ഫസ്റ്റ കം ഫസ്റ്റ് സേര്‍വ് സംവിധാനമാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കിയിട്ടുള്ളത്.
ലൈസന്‍സ് പുതുക്കുന്നതിനായി നിലവിലുള്ള ലൈസന്‍സിന്റെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയും യഥാര്‍ഥ കോപ്പി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. മേല്‍വിലാസം തെളിയിക്കുന്നത്തിനായി വിവരങ്ങളുടെ ഒറിജിനല്‍ രേഖയോ, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ ആണ് ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന രേഖകളുടെ ഒറിജിനല്‍ അപേക്ഷകന്‍ കൈവശം സക്ഷിക്കണം. സംശയ നിവാരണത്തിനായി ലൈസന്‍സിങ്ങ് അതോറിറ്റി ആവശ്യപ്പെട്ടാല്‍ രേഖകള്‍ ബന്ധപ്പെട്ട ഓഫില്‍ എത്തിക്കാന്‍ അപേക്ഷകന്‍ ബാധ്യസ്ഥനാണെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
അപേക്ഷകള്‍ മുന്‍ഗണന ക്രമത്തില്‍ സേവനങ്ങൾ നടത്തി പുതിയ ലൈസന്‍സ് അപേക്ഷകന് സ്പീഡ് പോസ്റ്റില്‍ അയച്ച് നല്‍കുന്നതാണെന്നും ഇതില്‍ പിഴവുകൾ സംഭവിച്ചാൽ ഓണ്‍ലൈനായി തന്നെ മടക്കി നല്‍കാൻ സാധിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Post Your Comments