തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി രണ്ടു ദിവസം കൊണ്ട് മൂന്നു ലക്ഷം രൂപയാണ് പാലക്കാട് ജില്ലയിൽ നിന്ന് മാത്രം ലഭിച്ചത്. 60 കേസുകളാണ് ജില്ലയിൽ ഇതേവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫെബ്രുവരി 14 മുതല്‍ 18 വരെ പ്രത്യേക പരിശോധന ജില്ലയില്‍ നടക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
39 ഇരുചക്രവാഹനങ്ങള്‍ നിന്ന് 2.43 ലക്ഷവും 21 മറ്റു വാഹനങ്ങളില്‍ നിന്നുമായി 57,000 രൂപയുമാണ് പിഴ ഈടാക്കിയത്. സൈലന്‍സര്‍ രൂപ മാറ്റത്തിന് 5000 രൂപയും എയര്‍ ഹോണ്‍ വിളിപ്പിച്ചാല്‍ 2000 രൂപയും ടയര്‍ ഉള്‍പ്പെടെയുള്ള വാഹനത്തിന്റെ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് 5000 രൂപയുമാണ് പിഴ ഈടാക്കുന്നത്.
അതേസമയം, ശക്തമായ പരിശോധനകളാണ് വരുംദിവസങ്ങളിലും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടുതലായും ഇരുചക്രവാഹനങ്ങളെയാണ് ശ്രദ്ധിക്കുന്നത്. സൈലൻസർ മാറ്റുക, മോടി കൂട്ടുക തുടങ്ങിയ രൂപ മാറ്റങ്ങൾക്ക് പ്രത്യേകം പരിശോധന ഏർപ്പെടുത്താനാണ് തീരുമാനം.
Post Your Comments