
ന്യേപിഡോ: മ്യാൻമറിൽ വീണ്ടും ഭൂചലനമുണ്ടാകുമെന്ന് പ്രവചനം നടത്തിയ ജ്യോതിഷി അറസ്റ്റിൽ. ടിക് ടോക് വീഡിയോകളിലൂടെ ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തിയതിനാണ് അറസ്റ്റ്. 3500ലേറെ പേരുടെ ജീവൻ നഷ്ടമായ ഭൂകമ്പമുണ്ടായി രണ്ട് ആഴ്ചകൾക്ക് ശേഷം ഏപ്രിൽ 9നാണ് ഓൺലൈൻ ജ്യോതിഷിയായ ജോൺ മൂ തേ അടുത്ത ഭൂകമ്പമുണ്ടാകാൻ പോവുന്നതായി പ്രവചിച്ചത്.
ചൊവ്വാഴ്ചയാണ് തെറ്റിധരിപ്പിക്കുന്ന പ്രസ്താവന നടത്തിയത്. മ്യാൻമറിലെ ഓരോ നഗരത്തിലും ഏപ്രിൽ 21ന് ഭൂകമ്പമുണ്ടാകുമെന്നായിരുന്നു ജോൺ മൂ തേയുടെ പ്രവചനം. വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് കൂടിയുള്ള ജ്യോതിഷിയുടെ പ്രവചനം മ്യാൻമറിൽ ചെറുതല്ലാത്ത രീതിയിലാണ് ആശങ്ക പരത്തിയത്. എന്നാൽ നേരത്തെയുണ്ടായ ഭൂകമ്പത്തിന് സമാനമായ ഭൂകമ്പം പ്രവചിക്കുന്നത് സാധ്യമല്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. മൂന്ന് ദശലക്ഷത്തിലേറെ ആളുകളാണ്
Post Your Comments