പാലക്കാട്: ജൂലായ് മാസത്തിൽ വാളയാറില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം കോഴപ്പണം കണ്ടെത്തിയിട്ടും ഒരുദ്യോഗസ്ഥനെതിരെ പോലും സർക്കാർ നടപടിയെടുത്തിട്ടില്ല. ചെക്ക്പോസ്റ്റുകളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ അഴിമതി വിജിലന്‍സ് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നൽകുകയാണ്.
ചെക്ക് പോസ്റ്റ് വരുമാനത്തിന്‍റെ മൂന്നിരട്ടി കോഴപ്പണമായിരുന്നു വാളയാറില്‍ കണ്ടെത്തിയത്.
കോഴപ്പണം കൈപ്പറ്റാൻ വാളയാറും വേലന്താവളവും ഉള്‍പ്പെടുന്ന പാലക്കാട്ടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുകയാണ് എന്നായിരുന്നു വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. ഇവിടെയെത്തുന്ന ഉദ്യോഗസ്ഥരുടെ ഉന്നം കോഴയാണെന്നും അഞ്ച് വര്‍ഷത്തിനിടെ നടത്തിയ 62 മിന്നല്‍ പരിശോധനകളുടെ വെളിച്ചത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. എന്നാൽ സർക്കാർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കോഴ വാങ്ങിയത് കണ്ടെത്തിയ പോലീസുകാരെ രണ്ടുമാസം മുൻപ് വിജിലൻസ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ മോട്ടോർ വാഹനവകുപ്പിന്റെ കോഴ ഇപ്പോഴും തുടരുകയാണ്. നടപടിയെടുക്കാതെ സർക്കാരും ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്.
Post Your Comments