KeralaNattuvarthaLatest NewsNews

സ്ത്രീധന പീഡനം നടത്തുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു

പരാതി വാസ്തവമാണെന്ന് ബോധ്യപ്പെട്ടാൽ 45 ദിവസത്തിനുള്ളില്‍ നടപടിയെടുക്കും

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹികവും മാനസികവുമായ പീഡനം നടത്തുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ ഉടൻ തന്നെ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പരാതി വാസ്തവമാണെന്ന് ബോധ്യപ്പെട്ടാൽ 45 ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീധനം എന്നത് കേരളത്തില്‍ ഒരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുകയാണെന്നും സമൂഹ മനസാക്ഷിയനുസരിച്ച്‌ നടപടികള്‍ സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആന്റണി രാജു പറഞ്ഞു. സമൂഹത്തിനു മാതൃകയാവേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരം ദുഷ് പ്രവണതകള്‍ കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും യാതൊരു ദാക്ഷിണ്യവും കൂടാതെ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിൽ പറയുന്ന ഡോ ഇക്ബാൽ ആരാണെന്നറിയില്ല: ‘കുരുതി’ പോസ്റ്റിൽ വിശദീകരണവുമായി ഡോ ഇക്ബാൽ

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കൊല്ലം സ്വദേശിനി വിസ്മയയുടെ ഭര്‍ത്താവ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. കിരണ്‍ കുമാറിനെ ഗതാഗത വകുപ്പില്‍നിന്ന് പിരിച്ച് വിട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button