
കൊല്ലം: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി തുടര്‍ന്ന് പോലീസ്. കൊല്ലത്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായാണ് നടപടി.
കൊല്ലം റൂറലില്‍ 17കാരന്‍ ഉള്‍പ്പടെ 15 പേര്‍ക്കെതിരെ നടപടിയെടുത്തു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ് എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ 5 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റി പരിധിയില്‍ 21 കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണുകളും ലാപ്‌ടോപും ടാബും ഉള്‍പ്പെടെ ഇവിടങ്ങളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പോലീസ് റെയ്ഡ് തുടരുകയാണ്. നേരത്തെ, മലപ്പുറം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 50 കേസുകളാണ് മലപ്പുറത്ത് മാത്രം രജിസ്റ്റര്‍ ചെയ്തത്. വിവിധയിടങ്ങളില്‍ നിന്നും 40 മൊബൈല്‍ ഫോണുകള്‍ പിടികൂടിയ ശേഷം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Post Your Comments