KeralaLatest NewsNews

ഒരേ സമയം രണ്ട് വീടുകളില്‍ റെയ്ഡ്: ചാരായം വാറ്റിയ സഹോദരങ്ങള്‍ പിടിയില്‍

350 ലിറ്റര്‍ വാഷ് പോലീസ് നശിപ്പിച്ചു

കോഴിക്കോട്: ലോക്ക് ഡൗണിനിടെ ചാരായം വാറ്റിയ രണ്ട് പേര്‍ പിടിയില്‍. വീട്ടില്‍ നാടന്‍ ചാരായം ഉണ്ടാക്കി വില്‍പ്പന നടത്തിയ സഹോദരന്മാരാണ് പിടിയിലായത്. ഒരേ സമയം രണ്ട് വീടുകളിലാണ് പോലീസ് പരിശോധന നടത്തിയത്.

Also Read: കോവിൻ 2.0 ൽ രജിസ്‌ട്രേഷനുള്ള ഫോട്ടോ ഐഡിയായി യുഡിഐഡി സ്വീകാര്യം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

കോഴിക്കോട് പട്ടര്‍പാലം വടക്കേടത്ത് മീത്തല്‍ ഷൈജു, മധു എന്നിവരെയാണ് പോലീസ് പിടികൂടിയത്. ചാരായം ഉണ്ടാക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ച 350 ലിറ്റര്‍ വാഷ് പോലീസ് നശിപ്പിച്ചു. ഷൈജുവിന്റെ വീടിനോട് ചേര്‍ന്നുള്ള കുളിമുറിയിലും മധുവിന്റെ വീട്ടിലെ ടെറസിലുമായാണ് വലിയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ വാഷ് സൂക്ഷിച്ചിരുന്നത്.

അത്തോളി പോലീസാണ് പ്രതികളുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.ഐമാരായ ബാലചന്ദ്രന്‍, കെ.ടി. രഘു, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി വ്യാജവാറ്റുകാര്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധിയാളുകളാണ് ഇത്തരത്തില്‍ പിടിയിലായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button