Latest NewsIndiaNews

കോവിൻ 2.0 ൽ രജിസ്‌ട്രേഷനുള്ള ഫോട്ടോ ഐഡിയായി യുഡിഐഡി സ്വീകാര്യം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

യുഡിഐഡി കാർഡിൽ വ്യക്തിയുടെ പേര്, ജനന വർഷം, ലിംഗം, ഫോട്ടോ തുടങ്ങിയ എല്ലാ വിവരങ്ങളും ഉണ്ട്

ന്യൂഡൽഹി: കോവിൻ 2.0 ൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോട്ടോ ഐഡിയായി യുണിക്ക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) കാർഡ് കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും സർക്കാർ ഇത് സംബന്ധിച്ച നിർദേശം നൽകി 2021 മാർച്ച് 2 ന് പുറത്തിറക്കിയ കോവിൻ 2.0 നായുള്ള മാർഗ്ഗനിർദ്ദേശ കുറിപ്പ് പ്രകാരം, വാക്‌സിനേഷന് മുമ്പായി ഗുണഭോക്താവിന്റെ വെരിഫിക്കേഷനായി ഏഴ് ഫോട്ടോ ഐഡികൾ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിലെ പുതിയ നിയന്ത്രണങ്ങൾ അറിയാം

അംഗപരിമിതർക്കായി കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള വികലാംഗ ശാക്തീകരണ വകുപ്പ് നൽകി വരുന്ന യുഡിഐഡി കാർഡിൽ വ്യക്തിയുടെ പേര്, ജനന വർഷം, ലിംഗം, ഫോട്ടോ തുടങ്ങിയ എല്ലാ വിവരങ്ങളും ഉണ്ട്. കൂടാതെ കോവിഡ് -19 വാക്‌സിനേഷനിൽ തിരിച്ചറിയലിനായി ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം ഇവ പാലിക്കുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

(യുഡിഐഡി) ഉൾപ്പെടുത്താൻ ആവശ്യമായ വ്യവസ്ഥകൾ തയ്യാറാക്കി വരികയാണെന്നും ഉടൻ തന്നെ കോവിൻ പോർട്ടലിൽ ലഭ്യമാകുമെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് വാക്‌സിനേഷൻ ലഭ്യമാക്കുന്നതിന് ഫോട്ടോ ഐ ഡി ആയി യുഡിഐഡി കാർഡ് ഉപയോഗിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും ഉപദേശിച്ചു.

Read Also: വിഎസ് സമർപ്പിച്ചത് 13 റിപ്പോർട്ടുകൾ, ഒന്ന് പോലും നടപ്പിലാക്കിയില്ല: കമ്മീഷന് ചിലവായത് 10 കോടിയിലേറെ

shortlink

Related Articles

Post Your Comments

Related Articles


Back to top button