അബുദാബി : സാധാരണക്കാർ മുതൽ സാങ്കേതിക വിഷയങ്ങളിൽ ജ്ഞാനം ഉള്ളവർ വരെ ഓൺലൈൻ തട്ടിപ്പുകളിൽ ഇരയാകുന്നുണ്ട്. പല രീതിയിലാണ് ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്. ഓൺലൈൻ തട്ടിപ്പുകൾ എന്തൊക്കെയാണെന്നും, എങ്ങനെ ഇവയിൽ നിന്ന് രക്ഷപ്പെടാമെന്നും നോക്കാം.
ഫിഷിംഗ് : ഇന്റർനെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ് ഫിഷിംഗ്. ഇതിനായി ഹാക്കർമാർ മറ്റുള്ളവരുടെ പാസ്സ്‌വേർഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ഒരു എച്.ടി.എം.എൽ ടെമ്പ്ലേറ്റ് വഴി മോഷ്ടിക്കുന്നു. ഹാക്കർമാർ ഉദ്ദേശിക്കുന്ന ഒരു വെബ്‌സൈറ്റിനെ അനുകരിച്ച് അതിൻറെ അതേ മാതൃകയിൽ ഒരു വ്യാജ വെബ് പേജ് നിർമ്മിക്കുന്നു. അതിൽ കീ ലോഗ് എന്ന പ്രോഗ്രാം കൂട്ടിചേർത്ത് ഹാക്കറുടെ സെർവറിൽ ഹോസ്റ്റ് ചെയ്യുന്നു. ഈ വ്യാജ പേജ് തട്ടിപ്പിനായി ലക്ഷ്യം വെയ്ക്കുന്ന വ്യക്തിക്ക് അയച്ച് കൊടുക്കുന്നു. പൊതുവേ ഇമെയിൽ സ്പൂഫിംഗ് എന്ന പ്രക്രിയയിലൂടെയോ അല്ലെങ്കിൽ ഇൻസ്റ്റന്റ് മെസേജിലൂടെയോ ആണ് ഫിഷിംഗ് എന്ന പ്രക്രിയക്ക് തുടക്കമിടുന്നത്. ഒറിജിനൽ എന്ന് തോന്നിക്കുന്ന അത്തരം വെബ്‌സൈറ്റുകൾ വിശ്വസനീയമെന്ന് കരുതി തൻറെ വിവരങ്ങളും മറ്റും ഇവർക്ക് നൽകുന്നതോടെ തട്ടിപ്പുകാരുടെ ആദ്യപടി വിജയകരമായി പൂർത്തിയാകുന്നു. വ്യക്തികൾ നൽകുന്ന സ്വകാര്യ വിവരങ്ങൾ ആക്രമണം പദ്ധതിയിടുന്നയാളുടെ കമ്പ്യൂട്ടറിൽ ശേഖരിക്കുന്നു. സാധാരണ ഓൺലൈൻ ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നവരെയാണ് മിക്കവാറും ഫിഷിംഗ് ലക്ഷ്യമിടുക.
Read Also : കുടുംബം ഇപ്പോഴും ദാരിദ്ര്യത്തിൽ: ബിജെപി ലക്ഷങ്ങൾ നൽകിയെന്ന സുന്ദരയുടെ ആരോപണം തള്ളി അമ്മ
എങ്ങനെ സ്വയരക്ഷ നേടാം :
ഇത്തരം അഴിമതികളിൽ നിന്ന് സ്വയരക്ഷ നേടാനുള്ള ഏറ്റവും നല്ല മാർഗം ഉചിതമായ സൈബർ തന്ത്രം ഉപയോഗിക്കുക, അവബോധം പുലർത്തുക എന്നതാണ്. പ്രത്യേകിച്ച് ബിസിനസ് കോർപ്പറേഷനുകൾക്ക്, കമ്പനിയിൽ ബോധവൽക്കരണ പരിശീലനം ഏർപ്പെടുത്തേണ്ടതുണ്ട്. ഒപ്പം അറിയപ്പെടുന്ന ഉറവിടങ്ങളുടെ അറ്റാച്ചു ചെയ്ത ഫയലുകൾ മാത്രം തുറക്കുക. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ഇമെയിൽ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
Read Also : ഭാര്യാപിതാവിന്റെ പേരിൽ മന്ത്രിമന്ദിരത്തിൽ ചാമ്പക്ക മരം നട്ട് വി. ശിവൻകുട്ടി: ‘കരുതൽ’ പദ്ധതിക്ക് തുടക്കം
നിങ്ങളുടെ പാസ്‌വേഡുകൾ തിരഞ്ഞെടുക്കുമ്പോൾ, അവ വെബ്‌സൈറ്റുകളിലുടനീളം വീണ്ടും ഉപയോഗിക്കരുത്. നിങ്ങളുടെ ജന്മദിനങ്ങൾ, വാർഷികങ്ങൾ, പങ്കാളിയുടെ പേര് തുടങ്ങിയവ പാസ്‌വേഡുകളായി ഉപയോഗിക്കരുത്. ഇവ ഓർമിക്കാൻ എളുപ്പമാണെങ്കിലും അവ ഹാക്കുചെയ്യാനും നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷ അപഹരിക്കാനും കഴിയും.
ഓൺലൈൻ ഇടപാടുകൾക്ക് ക്രെഡിറ്റ് കാർഡ് ജാഗ്രതയോടെ വേണം ഉപയോഗിക്കാൻ. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ കാർഡ് വിവരങ്ങൾ നൽകുന്നത് വഞ്ചിക്കപ്പെടാൻ കാരണമാകും. നിബന്ധനകളും നിയമാവലികളും വായിച്ച് നോക്കിയ ശേഷമേ ഓൺലൈൻ ഇടപാടുകൾ നടത്താവൂ. ഓൺലൈൻ ഇടപാടിലെ വിവരങ്ങൾ സേവ് ചെയ്തു വയ്ക്കുന്നതും കാർഡ് വിവരങ്ങൾ ചോരാൻ ഇടയാക്കും. ഓരോ ഇടപാടിലും കാർഡ് വിവരങ്ങൾ പ്രത്യേകം നൽകുന്നതാണ് സുരക്ഷിതം. പല പ്രമുഖ വെബ്സൈറ്റുകൾ ഭാവി ഇടപാടികൾക്കായി വ്യക്തിഗത വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന പ്രവണതയുണ്ട്. വെബ്സൈറ്റ് ഹാക്ക് ചെയ്തും മറ്റും വിവരങ്ങൾ ചോരാനും ഇത് കാരണമാകും.
Read Also : ഭാര്യാപിതാവിന്റെ പേരിൽ മന്ത്രിമന്ദിരത്തിൽ ചാമ്പക്ക മരം നട്ട് വി. ശിവൻകുട്ടി: ‘കരുതൽ’ പദ്ധതിക്ക് തുടക്കം
ചതിക്കപ്പെട്ടാൽ പരാതിപ്പെടണം :
ചതിക്കപ്പെട്ടതായി ബോധ്യപ്പെട്ടാൽ ഉടൻ പൊലീസിലും ബാങ്കിലും അറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്യാൻ നടപടി സ്വീകരിക്കണം. എടിഎമ്മിലും മറ്റു പൊതുസ്ഥലങ്ങളിലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ വിവരം ചോരുന്നില്ലെന്ന് ഉറപ്പാക്കണം. ഓരോ ഇടപാട് വിവരങ്ങളും എസ്എംഎസ് ആയി ലഭ്യമാക്കിയും രഹസ്യകോർഡ് ഇടയ്ക്കിടെ മാറ്റിയും സുരക്ഷിതമാക്കണം.
Post Your Comments