Latest NewsKeralaNews

വർക്ക് ഫ്രം ഹോമിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്: യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ

പാലക്കാട്: വർക്ക് ഫ്രം ഹോമിന്റെ പേരിൽ നടന്ന ഓൺലൈൻ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. രണ്ടു ലക്ഷത്തോളം രൂപയാണ് യുവതിയ്ക്ക് നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി സുജിത്താണ് അറസ്റ്റിലായത്.

Read Also: ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് പോന്നത്: പത്മജ വേണുഗോപാല്‍

1,93,000 രൂപയാണ് പ്രതി യുവതിയെ കബളിപ്പിച്ച് സ്വന്തമാക്കിയത്. ഉത്തരേന്ത്യൻ സംഘത്തിന്റെ തട്ടിപ്പ് രീതി മനസിലാക്കിയാണ് പ്രതി യുവതിയെ കബളിപ്പിച്ചത്. വർക്ക് ഫ്രം ഹോം എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം നൽകിയ ശേഷമായിരുന്നു തട്ടിപ്പ്. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

പ്രതിയുമായി സംസാരിച്ചതിന്റെ വാട്‌സ്ആപ്പ് ചാറ്റ് ഉൾപ്പെടെയുള്ള തെളിവുകൾ യുവതി പോലീസിന് കൈമാറിയിരുന്നു.

Read Also: ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രത്തിന് തിയേറ്റർ റിലീസ് ഇല്ല: ജിയോ സ്റ്റുഡിയോസിനെതിരെ രംഗത്തെത്തി നടൻ വസന്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button