Latest NewsKeralaNews

‘ഞാൻ ഇവിടെയുണ്ട്, പറയാനുള്ളത് പറയാൻ എനിക്ക് ഒരു അക്കൗണ്ട് വേണമെന്നില്ല’: അലി അക്ബർ, പിന്തുണച്ച് സെൻകുമാർ

'എന്റെ വായടയ്ക്കാൻ സുടാപ്പികൾ ശ്രമിച്ചാൽ, എന്റെ ശബ്ദം ഉച്ചത്തിലുച്ചത്തിൽ ഉയരുകയേ ഉള്ളൂ': അലി അക്ബർ

തന്റെ ഫേസ്‌ബുക്ക് പേജ് ആക്സസ് പോയെന്ന് അറിയിച്ച സംവിധായകൻ അലി അക്ബറിനു പൂർണ പിന്തുണയുമായി ടി പി സെൻകുമാർ. പറയാനുള്ളത് പറയാൻ അലി അക്ബറിനു ഒരു അക്കൗണ്ടിന്റെ ആവശ്യമില്ലെന്ന് അലി അക്ബർ കുറിച്ചു. ലൂസിയമ്മ അലി അക്ബർ എന്ന അക്കൗണ്ടിലൂടെയായിരുന്നു അലി അക്ബറിന്റെ പ്രതികരണം. സെൻകുമാർ ഈ പോസ്റ്റ് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കുകയ്യും ചെയ്തു. ഇതോടെ അലി അക്ബറിനു പൂർണ പിന്തുണയാണ് സോഷ്യൽ മീഡിയ നൽകുന്നത്.

‘എന്റെ വായടയ്ക്കാൻ സുടാപ്പികൾ ശ്രമിച്ചാൽ, എന്റെ ശബ്ദം ഉച്ചത്തിലുച്ചത്തിൽ ഉയരുകയേ ഉള്ളു. പറയാനുള്ളത് പറയാൻ അലി അക്ബറിന് ആയിരം നാവുണ്ട്, എനിക്ക് ഒരു അക്കൗണ്ട് വേണമെന്നില്ല, എന്റെ അക്ഷരങ്ങൾ എന്റെ സൗഹൃദങ്ങൾ ഏറ്റെടുക്കും, കാത്തിരിക്കുക ഞാൻ ഇവിടെ തന്നെയുണ്ട്. നന്ദി, അലി അക്ബർ’ എന്നായിരുന്നു ലൂസിയമ്മ അലി അക്ബർ എന്ന അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.

Ali Akbar:വാക്‌സിൻ പാസ്‌പോർട്ട് : ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ

അലി അക്ബറിന്റെ പോസ്റ്റ് പങ്കുവെച്ച് ‘ഒരു വാതിൽ അടച്ചാൽ ഒരായിരം വാതിൽ തുറക്കും. അലി അക്ബറിനായി’ എന്നായിരുന്നു സെൻകുമാർ കമന്റ് ചെയ്തത്. അടുത്തിടെ, സമകാലീക വിഷയങ്ങളിലെല്ലാം അഭിപ്രായം പറഞ്ഞിരുന്ന വ്യക്തിയാണ് അലി അക്ബർ. ലവ് ജിഹാദുമായി ബന്ധപ്പെട്ട അലി അക്ബർ നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജ് നഷ്ടമായതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button