തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരം നട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് തിരുവന്തപുരം സിറ്റി സംഘടിപ്പിച്ച എന്‍റെ മരം എന്‍റെ സ്വപ്‌നം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ഫല വൃക്ഷ തൈ നടീലിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. മന്ത്രിയുടെ വസതിയില്‍ മരം നട്ടായിരുന്നു ഉദ്ഘാടനം. മന്ത്രിയുടെ ഭാര്യാപിതാവ് യശ:ശരീരനായ പി ഗോവിന്ദപിള്ളയുടെ നാമത്തിലാണ് ചാമ്പക്ക വൃക്ഷത്തൈ നട്ടത്.
Also Read:ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് പിന്നീട് 10 മാസം വരെ രോഗമുണ്ടാകാനുള്ള സാധ്യത കുറവെന്ന് പഠനം
ഇതിനുശേഷം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഴക്കാല പകർച്ചവ്യാധി പ്രതിരോധ പദ്ധതി ‘കരുതൽ’ മന്ത്രി ഉദ്ഘാടനം ചെയ്തു. പേരൂർക്കടയിലെ ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ എംഎൽഎ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ കോവിഡ് പ്രതിരോധ മുന്നണി പോരാളികളായ മാധ്യമ പ്രവർത്തകർക്കുള്ള പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്താകെ ഒരു കോടി വൃക്ഷതൈകൾ ആണ് നടുന്നത്. നഗരസഭയ്ക്ക് വേണ്ടി നൂറോളം പി പി ഇ കിറ്റുകളും മന്ത്രി ഏറ്റുവാങ്ങി. മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കി.
Post Your Comments