തിരുവനന്തപുരം: വായ്പ തട്ടിപ്പിനെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേരള ബാങ്ക്. വാട്സ്ആപ്പ് മുഖാന്തരം പ്രചരിക്കുന്ന വായ്പ തട്ടിപ്പിനെതിരെയാണ് കേരള ബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരള ബാങ്കിന്റെ ലോഗോ ദുരുപയോഗം ചെയ്താണ് വായ്പകൾ വാഗ്ദാനം ചെയ്തിട്ടുള്ള സന്ദേശങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. സന്ദേശത്തിൽ ആവശ്യപ്പെടുന്ന ചില രേഖകൾ നൽകിയാൽ ഉടനടി വായ്പ അനുവദിക്കുമെന്നും, ഇൻഷുറൻസ് തുക അടച്ചാലുടൻ വായ്പാ തുക അക്കൗണ്ടിൽ എത്തുമെന്ന തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പ് സംഘം ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.
ഉപഭോക്താക്കൾ നൽകുന്ന ഇൻഷുറൻസ് തുകയിലൂടെ പണം കൈക്കലാക്കുക എന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ഇതുമായി ബന്ധപ്പെട്ട് കേരള ബാങ്കിന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കേരള ബാങ്ക് ഇതുവരെ വാട്സ്ആപ്പ് മുഖാന്തരമോ, ഓൺലൈൻ മുഖാന്തരമോ വായ്പ നൽകുന്നില്ല എന്നത് ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഇത്തരം വായ്പകൾ നൽകാൻ പ്രത്യേക ഏജൻസികളെയും കേരള ബാങ്ക് ചുമതലപ്പെടുത്തിയിട്ടില്ല. ശാഖകളിലൂടെ നേരിട്ട് മാത്രമാണ് കേരള ബാങ്ക് വായ്പ അനുവദിക്കുകയുള്ളൂ.
Also Read: 15 വയസുകാരിയെ പിന്തുടര്‍ന്ന് ലൈംഗിക അതിക്രമം; ബസ് ജീവനക്കാരന് 11 വര്‍ഷം കഠിന തടവും പിഴയും
Post Your Comments