തിരുവനന്തപുരം: ഹൈറിച്ച് തട്ടിപ്പ് കേസ്അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധന വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കാള്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്നത് അഭികാമ്യമെന്നാണ് ഡിജിപിയുടെ വിലിയിരുത്തല്‍.
ഇഡിയും കേസന്വേഷണം നടത്തുകയാണ്. 750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക്.
Read Also: സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസം തുടരുന്നു: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ബിസിനസിന്റെ മറവില്‍ ആയിരത്തി അറുനൂറ് കോടിയിലേറെ രൂപ വിവിധ വ്യക്തികളില്‍ നിന്ന് ശേഖരിച്ച ഹൈറിച്ച് ഉടമകള്‍ ഒടിടി ഫ്‌ളാറ്റ് ഫോമിന്റെ പേരിലും ഇടപാട് നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍ .ഓഹരി വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് അഞ്ച് ലക്ഷം വീതം 200 ലേറെ പേരില്‍ നിന്ന് പണം പിരിച്ചതായാണ് കണ്ടെത്തല്‍. ഏതാണ്ട് 12 ലക്ഷത്തിലേറെ വരിക്കാര്‍ ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഹൈറിച്ച് ഒടിടി എന്ന പേരില്‍ ഉടമകള്‍ പുറത്തിറക്കിയ ഈ ഫ്‌ളാറ്റ് ഫോം വാങ്ങിയത് വിജേഷ് പിള്ളയില്‍ നിന്നാണെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതാപനും ഭാര്യ ശ്രീനയും നല്‍കിയ മൊഴി.
Post Your Comments