ന്യൂഡല്‍ഹി: കേരളത്തിന്റെ പലപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. യാസ് ചുഴലിക്കാറ്റ് അതിതീവ്രതയാര്‍ജിച്ച് നാളെ ഉച്ചയോടെ ഒഡിഷ-ബംഗാള്‍ തീരത്ത് വീശിയടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് തീവ്രചുഴലിക്കാറ്റായി മാറിയത്. കാറ്റിന്റെ ദിശയിൽ കേരളമില്ല. ബംഗാളിനും ഒഡിഷക്കുമിടയില് പാരദ്വീപിനും സാഗര്‍ ഐലന്‍ഡിനും മധ്യേയായാണ് കാറ്റ് തീരം തൊടുക. മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗമുണ്ടാകുമെന്ന് കൊല്‍ക്കത്ത പ്രാദേശിക കാലാവസ്ഥ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജീബ് ബന്ദോപാധ്യായ് പറഞ്ഞു.
Also Read:മാർകോ റിയുസ് യൂറോ കപ്പിനുണ്ടാകില്ല
യാസ് ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനങ്ങള്‍ നടത്തേണ്ട മുന്നൊരുക്കങ്ങളെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒഡിഷ, ആന്ധ്ര, ബംഗാള്‍ മുഖ്യമന്ത്രിമാരുമായും അന്തമാന്‍-നികോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായും ഓണ്‍ലൈന്‍ വഴി ചര്‍ച്ച നടത്തി. കോവിഡ് നടപടി ക്രമങ്ങള്‍ പാലിച്ച് ചുഴലിക്കാറ്റ് ബാധിത മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഒഡിഷയില്‍ തുടങ്ങി.
കാറ്റിന്റ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല എന്നുള്ളത് ആശ്വാസകരമാണ്. അടുത്ത മൂന്നുദിവസം ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട് കേരളത്തിലെങ്കിലും മത്സ്യബന്ധനത്തിന് തടസ്സമില്ല. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരു ചെറിയ ദുരന്തം പോലും നേരിടേണ്ടി വന്നാൽ അത് രോഗവ്യാപനത്തിനിടയാക്കും.
Post Your Comments