ന്യൂഡൽഹി: കൊവിഡ് ബാധയ്ക്ക് പിന്നാലെ രാജ്യത്ത് ആശങ്കയായി കണ്ടെത്തിയ മ്യൂക്കോമൈക്കോസിസ് അല്ലെങ്കിൽ ‘കറുത്ത ഫംഗസ്’ രോഗത്തിന് പിന്നാലെ ‘കാൻഡിഡിയസിസ്’ എന്നറിയപ്പെടുന്ന ‘വൈറ്റ് ഫംഗസ്’ രോഗബാധയും. ബ്ലാക്ക് ഫംഗസ് മൂലം ഇത്തരത്തില്‍ ഏഴായിരത്തിലധികം കേസുകളാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 200ലധികം ആളുകൾ മരണപ്പെട്ടു. സമയബന്ധിതമായി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഗൗരവതരമായ പ്രശ്‌നങ്ങളാണ് ‘മ്യൂക്കോര്‍മൈക്കോസിസ്’ കൊവിഡ് രോഗികളിലുണ്ടാക്കുകയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവയേക്കാൾ ഗുരുതരമായ വൈറ്റ് ഫംഗസും റിപ്പോർട്ട് ചെയ്തത്. ബീഹാറിൽ 4 പേരിലാണട്ട് ഫംഗസ് കണ്ടെത്തിയത്.
നഖങ്ങൾ, ചർമ്മം, ആമാശയം, വൃക്ക, മസ്തിഷ്‌കം, സ്വകാര്യ ഭാഗങ്ങൾ, വായ,ശ്വാസകോശം തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളെ ബാധിക്കുന്നതിനാൽ വെളുത്ത ഫംഗസ് അണുബാധ മ്യൂക്കോമൈക്കോസിസിനേക്കാൾ അപകടകരമാണ്. പ്രമേഹരോഗികൾ ശ്രദ്ധിക്കണം. അർബുദം പോലെയുള്ള അസുഖമുള്ളവരെയും വൈറ്റ് ഫംഗസ് കാര്യമായി ബാധിക്കും.
കൊവിഡ് ലക്ഷണങ്ങൾക്ക് സമാനമായ എല്ലാ ലക്ഷണങ്ങളും വൈറ്റ് ഫംഗസിനുമുണ്ട്. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷവും സമാനമായ ലക്ഷണങ്ങൾ പ്രകടമാക്കിയാൽ വൈറ്റ് ഫംഗസ് ആണെന്ന് സംശയിക്കാം. സി ടി സ്കാൻ, എക്സറെ എന്നിവ വഴി കൃത്യമായി മനസിലാക്കാൻ കഴിയും. കുട്ടികളിലും സ്ത്രീകളിലുമാണ് മോശമായി ബാധിക്കുക. ആദ്യഘട്ടത്തില്‍ അസഹനീയമായ തലവേദനയാണ് ഇതിന്റെ ലക്ഷണമായി വരിക. കാഴ്ച മങ്ങുക, കണ്ണില്‍ വീക്കം, കണ്ണില്‍ രക്ത പടര്‍പ്പ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ലക്ഷണമായി വന്നേക്കാം. തലവേദനയ്ക്ക് പുറമേ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും ഉണ്ടാകാം. കാര്യങ്ങളില്‍ അവ്യക്തത തോന്നുക, ഓര്‍മ്മ നഷ്ടപ്പെടുക, നടക്കാനോ സംസാരിക്കാനോ ബുദ്ധിമുട്ട് തോന്നുക, കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കാതിരിക്കുക എന്നിവയെല്ലാം ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ്.
Post Your Comments