COVID 19Latest NewsNewsInternational

ഇന്‍സൈഡര്‍ ട്രേഡിങ്ങ്: കോവിഡിന് മരുന്നു കണ്ടുപിടിച്ച ഫൈസറിലെ മുൻ ജീവനക്കാരന് 20 വർഷം തടവുശിക്ഷ

ഫാർമ ഭീമനായ ഫൈസറിൽ ജോലി ചെയ്തിരുന്ന 44 കാരനായ ഇന്ത്യൻ അമേരിക്കക്കാരന് 20 വർഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. ജില്ലാജഡ്ജിയുടേതാണ് വിധി. നിയമവിരുദ്ധമായി ഓഹരികൾ വാങ്ങിക്കൂട്ടി ലാഭമുണ്ടാക്കുന്ന രീതിയായ ഇൻസൈഡർ ട്രേഡിങ്ങ് (Insider Trading) നടത്തിയതിന്റെ പേരിലാണ് നടപടി. ഇന്തോ-അമേരിക്കൻ വംശജനായ അമിത് ഡാഗറിന് (44) 20 വർഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മരുന്നു നിർമാണ കമ്പനി ഫൈസറിലെ മുൻ ജീവനക്കാരൻ കൂടിയായ ഇയാൾ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തത്തി.

ഫൈസർ ഇൻകോർപ്പറേഷനിൽ ജീവനക്കാരനായിരുന്ന അമിത് ക്ലിനിക്കൽ മരുന്നു പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ വിശകലനം ചെയ്തിരുന്ന ആളായിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു. രണ്ടാഴ്ചത്തെ വിചാരണയ്ക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്. കുറ്റപത്രം അനുസരിച്ച്, ഫൈസർ ഇൻ‌കോർപ്പറേറ്റിലെ ജീവനക്കാരനായിരുന്നു അമിത് ദാഗർ, ക്ലിനിക്കൽ ഡ്രഗ് ട്രയലുകളിൽ ഡാറ്റ വിശകലനം കൈകാര്യം ചെയ്യുന്നതിൽ സഹായിച്ചു. 2021 നവംബറിൽ, ഒരു ഇൻസൈഡർ ട്രേഡിംഗ് സ്കീമിൽ ഡാഗർ ഭാഗമായതായും കുറ്റപത്രത്തിൽ പറയുന്നു.

കോവിഡ് -19 ചികിത്സിക്കുള്ള മരുന്നായ പാക്സ്ലോവിഡിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളമായി ബന്ധപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കി, ഓപ്ഷൻ ട്രേഡിംഗിൽ നിന്ന് അനധികൃത ലാഭം കൊയ്യുകയായിരുന്നു ലക്ഷ്യം. ഫൈസറിൽ നിന്ന് പാക്‌സ്ലോവിഡിനെക്കുറിച്ചുള്ള വിവരങ്ങൾ അമിത് മോഷ്ടിച്ചെന്നും ഓഹരി വിപണിയിൽ ലാഭമുണ്ടാക്കാൻ അത് ദുരുപയോഗം ചെയ്തുവെന്നും വിചാരണക്കിടെ കണ്ടെത്തിയതായി അറ്റോർണി ഡാമിയൻ വില്ല്യംസ് പറഞ്ഞു.

‘ഞങ്ങളുടെ സാമ്പത്തിക വിപണിയിലെ അഴിമതിക്കെതിരെ പോരാടുന്നത് ഈ ഓഫീസിന്റെ മുൻ‌ഗണനയായി തുടരുന്നു. എളുപ്പത്തിലുള്ള പണത്തിൻ്റെ സാധ്യതയാൽ പ്രലോഭിപ്പിക്കപ്പെടുന്ന ഇൻസൈഡർ വ്യാപാരികൾ ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് നിരീക്ഷിക്കുന്നുണ്ടെന്ന് അറിയണം, ഞങ്ങൾ നിങ്ങളെ പിടികൂടും, നിയമം ലംഘിച്ചതിന് നിങ്ങൾ വില നൽകുമെന്ന് ഞങ്ങൾ ഉറപ്പാക്കും’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button