
മുംബൈ: വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. മഹാരാഷ്ട്രയില്‍ കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മുമ്പ് ഉണ്ടായിരുന്ന JN1 വേരിയന്റിനെ മറികടന്ന് Covid-19 Omicron സബ് വേരിയന്റ് KP.2 ന്റെ 91 കേസുകള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകള്‍.
read also: കരമന അഖില്‍ കൊലക്കേസ്: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍
പൂനെയില്‍ 51 കേസുകളും താനെയില്‍ 20 കേസുകളുമാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്. അമരാവതിയിലും ഔറംഗബാദിലും ഏഴ് കേസുകളും സോലാപ്പൂരില്‍ രണ്ട് കേസുകളും അഹമ്മദ്നഗർ, നാസിക്, ലാത്തൂർ, സംഗ്ലി എന്നിടങ്ങളില്‍ ഓരോ കേസുകള്‍ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Post Your Comments