KeralaLatest NewsNews

ഉമ്മൻ ചാണ്ടിക്ക് കൊവിഡ് വാക്‌സിൻ നല്‍കാതിരുന്നത് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ : ചാണ്ടി ഉമ്മൻ

കാലം സത്യം തെളിയിക്കും

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാവിവാദം വീണ്ടും ചർച്ചയാകുന്നു.ഉമ്മൻ ചാണ്ടിക്ക് കൊവിഡ് വാക്‌സിൻ നല്‍കാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണെന്ന് മകൻ ചാണ്ടി ഉമ്മൻ എംഎല്‍എ. ഫേസ്‌ബുക്ക് ലൈവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘കാലം സത്യം തെളിയിക്കും. ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ വരരുത്. പിതാവിന് കൊവിഡ് വാക്‌സിൻ നല്‍കാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ്. പാ‌ർശ്വഫലം ഭയന്നാണ്. ഇതിന് പിന്നില്‍ പ്രവർത്തിച്ചവർ കേരള സമൂഹത്തോടെങ്കിലും മാപ്പ് പറയണം. അദ്ദേഹത്തിന് മരുന്ന് നല്‍കിയില്ലെന്നുവരെ പറഞ്ഞുപരത്തി. കൊവിഡ് വാക്‌സിൻ നല്‍കിയില്ലെങ്കിലും മറ്റെല്ലാ ചികിത്സകളും അദ്ദേഹത്തിന് നല്‍കിയിരുന്നു. അദ്ദേഹത്തിന് ചികിത്സ നല്‍കിയില്ലെന്ന തരത്തില്‍ വാർത്ത പ്രചരിപ്പിച്ച മാദ്ധ്യമം മാപ്പ് പറയണം’- ചാണ്ടി ഉമ്മൻ പറഞ്ഞു.

READ ALSO: ‘പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങള്‍’: തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ്

കൊവിഡ് വാക്സിൻ ഗുരുതര പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് കമ്പനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സാവിവാദം ചാണ്ടി ഉമ്മൻ വീണ്ടും ച‌ർച്ചയാക്കിയത്. ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. യുകെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയില്‍ കൊവിഷീല്‍ഡ്) മസ്തിഷ്‌കാഘാതം, ഹൃദയാഘാതം തുടങ്ങി ഗുരുതര പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button