KeralaCinemaMollywoodLatest NewsNewsEntertainment

രണ്ടാം പിണറായി മന്ത്രിസഭ; ആഷിഖും റിമയും രണ്ട് തട്ടിൽ? കൈയ്യടിച്ച ആഷിഖിനോട് ഭാര്യ ഹാഷ്ടാഗ് ഇട്ടത് കണ്ടില്ലേയെന്ന് ചോദ്യം

രണ്ടാം പിണറായി മന്ത്രിസഭയെ ചൊല്ലി സംവിധായകൻ ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും രണ്ട് തട്ടിലാണോയെന്ന് സോഷ്യൽ മീഡിയ. തലമുറ മാറ്റം ധീരമായ തീരുമാനമെന്ന ആഷിഖിന്റെ പ്രതികരണം വന്നതോടെയാണ് നേരത്തേ റിമ കല്ലിങ്കൽ ഇട്ട പോസ്റ്റ് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ രംഗത്ത് വന്നത്. കെ കെ ശൈലജയെ മാറ്റിയതടക്കമുള്ള പാർട്ടി തീരുമാനം നല്ലതാണെന്നാണ് ആഷിഖ് അബു പ്രതികരിച്ചത്.

രണ്ടാം പിണറായി സര്‍ക്കാരില്‍ തലമുറമാറ്റം വേണമെന്ന പാര്‍ട്ടി തീരുമാനം ധീരവും പുരോഗമനപരവുമാണെന്ന് സംവിധായകന്‍ ആഷിക് അബു ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ സര്‍ക്കാരിനെ നയിച്ച ശൈലജ ടീച്ചര്‍ അടക്കമുള്ളവര്‍ ഇനി പാര്‍ട്ടിയെ നയിക്കും. വിയോജിപ്പുകള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നും ആഷിക് അബു പറയുന്നു. ഇതാണ് വിമർശനത്തിനു കാരണമായിരിക്കുന്നത്.

Also Read:കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സി പി എം കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും

ഭാര്യ ടീച്ചർക്കായി ഹാഷ്ടാഗ് ഇട്ടത് അറിഞ്ഞില്ലേ എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്. കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്ന പാർട്ടി തീരുമാനത്തിനെതിരെ റിമ കല്ലിങ്കൽ പ്രതികരിച്ചിരുന്നു. പെണ്ണിനെന്താ കുഴപ്പം? എന്നായിരുന്നു റിമയുടെ ആദ്യ ചോദ്യം. 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ചിട്ടും എന്തുകൊണ്ട് മന്ത്രിയാക്കുന്നില്ലെന്നും റിമ ചോദിച്ചിരുന്നു. ഇതോടെ, ശൈലജ ടീച്ചറുടെ വിഷയത്തിൽ ഭാര്യയും ഭർത്താവും രണ്ട് തട്ടിലായോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

‘അടിസ്ഥാനത്തില്‍ ഒരു ബഹുജനപാര്‍ട്ടി, ഒരു വ്യക്തിയെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങള്‍. തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്.’നവകേരളം’ എന്ന പാര്‍ട്ടിയുടെ ദീര്‍ഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാന്‍ സാധിക്കും’.- ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button