തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രി സഭയില്‍ കെകെ ശൈലജയെ ഒഴിവാക്കിയത് അടുത്ത സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിലയിരുത്തും. ശൈലജയെ മാറ്റിയതില്‍ പല കേന്ദ്ര നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. വിഷയം യോഗത്തില്‍ ഉന്നയിക്കാന്‍ ചില നേതാക്കള്‍ തീരുമാനിച്ചു.
പുതുമുഖങ്ങളുടെ മന്ത്രി സഭ എന്ന തീരുമാനമുണ്ടായിരുന്നെങ്കിലും പിണറായി വിജയനോടൊപ്പം കെകെ ശൈലജയെയും നിലനിര്‍ത്തുമെന്നാണ് കേന്ദ്ര നേതാക്കള്‍ കരുതിയിരുന്നത്. കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോ യോഗവും ജൂണ്‍ മാസത്തില്‍ ചേരാനാണ് സാധ്യത.
Read Also : രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 2,67,334 പേർക്ക്
ദേശീയ തലത്തിൽ സി പി എമ്മിനെതിരെ ആരോപണങ്ങൾ ഉയരാനുള്ള സാദ്ധ്യത നിലനിൽക്കെയാണ് കേന്ദ്രനേതൃത്വത്തിന്‍റെ നീക്കം. ഇന്നലെ രാവിലെ കേരളത്തില്‍നിന്നുള്ള പി ബി അംഗങ്ങളുടെ യോഗത്തില്‍ കോടിയേരിയാണ് എല്ലാവരും പുതുമുഖങ്ങള്‍ എന്ന ആശയം മുന്നോട്ടുവച്ചത്.
Post Your Comments