ഈ വർഷത്തെ ഡിയോരമ ഇന്റർനാഷണൽ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തിന് അഭിമാനിക്കാനുള്ള വക അവാർഡ് പ്രഖ്യാപനത്തിലുണ്ട്. സുജിത് സർക്കാർ സംവിധാനം ചെയ്ത ‘സർദാർ ഉദ്ദം’ മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ സ്പാരോ അവാർഡ് നേടി. നായാട്ട് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തു. റിമ കല്ലിങ്കൽ ആണ് മികച്ച നടി.
Also Read:ദീര്‍ഘനേരം ഉറങ്ങുന്നതിലൂടെ ഈ അഞ്ച് രോഗങ്ങളുടെ അപകട സാധ്യത വർദ്ധിപ്പിക്കും
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത മലയാള ചിത്രമായ നായാട്ടാണ് ബെസ്റ്റ് സിൽവർ സ്പാരോ പുരസ്കാരം നേടിയ ചിത്രം. ഗൗരവ് മദൻ സംവിധാനം ചെയ്ത ‘ബറാ ബൈ ബരാഹ്’ എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചലച്ചിത്രം. ജോജുവിനെ മികച്ച നടനായി പ്രഖ്യാപിച്ചതിനൊപ്പം നായാട്ട് എന്ന ചിത്രത്തെക്കുറിച്ചും ജോജുവിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങൾ അറിയിച്ചത്.
ഒരാഴ്ച നീണ്ടുനിന്ന മേളയിൽൽ 130-ലധികം സിനിമകൾ പ്രദർശിപ്പിച്ചു. സംവിധായകനായ ഗിരീഷ് കാസറവള്ളി, നടി മനീഷ കൊയ്‌രാള, എഡിറ്റർ സുരേഷ് പൈ, ഛായാഗ്രഹകൻ സന്ദീപ് ചാറ്റർജി, സിനിമാ നിരൂപകൻ സച്ചിൻ ചാറ്റെ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ജൂറി അംഗങ്ങൾ.
Post Your Comments