ഭാർഗവീനിലയം എന്ന ഇക്കാലത്തേയും മികച്ച ക്ലാസിക് സിനിമയുടെ റീമേക്ക് ആയ നീല വെളിച്ചത്തെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിമ കല്ലിങ്കൽ, ടോവിനോ തോമസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട നടത്തിയ അഭിമുഖങ്ങളിൽ തന്റെ മുൻ ചിത്രങ്ങളെ കുറിച്ചും, അതിൽ പറയുന്ന രാഷ്ട്രീയത്തെ കുറിച്ചും ആഷിഖ് തുറന്നു പറയുന്നുണ്ട്. ആഷിഖ് അബു നിർമ്മിച്ച ‘ഹലാൽ ലവ് സ്റ്റോറി’ എന്ന ചിത്രത്തെ കുറിച്ചും, ഇതിൽ പറയുന്ന രാഷ്ട്രീയവുമായി തനിക്ക് യോജിക്കാൻ കഴിയില്ലെന്നും സംവിധായകൻ പറയുന്നു. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
ഹലാൽ ലൗ സ്റ്റോറി എന്ന സിനിമയുടെ രാഷ്ട്രീയവുമായി തനിക്ക് വിയോജിപ്പ് ഉണ്ടെന്നായിരുന്നു ആഷിഖ് പറഞ്ഞത്. മലബാർ മേഖലയിലെ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയമാണ് ഈ സിനിമ പറഞ്ഞത്. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ആഷിഖ് അബു ഇത്തരമൊരു കാര്യം പറഞ്ഞതിനെ സോഷ്യൽ മീഡിയ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹലാൽ ലവ് സ്റ്റോറി എന്ന സിനിമയുടെ നിർമ്മാതാവും ആഷിഖ് തന്നെ ആണെന്ന് അറിഞ്ഞതോടെ സോഷ്യൽ മീഡിയ ആഷിഖിനെ ട്രോളുകളാണ്.
ഇതോടെ രണ്ടു തോണിയിലും കാലിട്ടു കൊണ്ടുള്ള ഈ നിലപാട് ശരിയാണോ സഖാവേ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. സിനിമ എടുക്കുകയും, വൻ ലാഭത്തിൽ തിയേറ്ററിൽ സിനിമ ഓടുകയും ചെയ്ത ശേഷം, ആ സിനിമയിലെ രാഷ്ട്രീയവുമായി തനിക്ക് യോജിക്കാൻ കഴിയില്ലെന്ന നിർമ്മാതാവിന്റെ തുറന്നുപറച്ചിലിനെ അത്ര നിസാരമായി കാണാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
Post Your Comments