KeralaLatest NewsNews

‘ആദ്യം അതിന് വേണ്ടി പോരാട്, എന്നിട്ടുമതി രാത്രി നടത്തവും വറുത്തമീനിനു വേണ്ടിയുള്ള പൊരുതലും’: ഷൈന്റെ കൊട്ട് റിമയ്‌ക്കോ?

കൊച്ചി: സ്വന്തം വീട്ടില്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് സ്ത്രീകൾ ആദ്യം പൊരുതേണ്ടതെന്ന് നടൻ ഷൈൻ ടോം ചാക്കോ. ആദ്യം ആ അവകാശത്തിന് വേണ്ടി പോരാടണമെന്നും, എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനു വേണ്ടിയുമുള്ള പൊരുതല്‍ എന്നാണ് ഷൈന്റെ അഭിപ്രായം. ഇതോടെ, സോഷ്യൽ മീഡിയകളിൽ വീണ്ടും ശ്രദ്ധേയമാകുന്നത് പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തിന് പൊരിച്ച മീന്‍ ഉദാഹരണം പറഞ്ഞ നടി റിമ കല്ലിങ്കലിന്റെ പ്രസ്താവനയാണ്.

പൊരിച്ച മീൻ ഒരു ചർച്ച വിഷയമാക്കിയത് റിമയായിരുന്നു. അന്ന് ട്രോളുകളും പരിഹാസങ്ങളും ഏറെ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു താരം. 2018 ലായിരുന്നു സംഭവം. ഷൈൻ ഇപ്പോൾ പറയുന്ന വറുത്ത മീനും, അവകാശവും, രാത്രി പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യവുമെല്ലാം മുൻപ് റിമ പറഞ്ഞ് വെച്ചതാണ്. എന്നാൽ, രണ്ടിന്റെയും ഭാവം വേറെ ആണെന്ന് മാത്രം. ഈ അവകാശങ്ങളും സ്വാതന്ത്ര്യവും വേണമെന്ന് റിമ പറയുമ്പോൾ, ആദ്യം സ്വന്തം വീട്ടിൽ നിൽക്കാനുള്ള അവകാശം നേടിയെടുക്കാനും, അതിനു ശേഷം ബാക്കിയുള്ളത് നോക്കാനാണ് ഷൈൻ പറയുന്നത്.

Also Read:ലുഡോ കളിച്ച് പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തി: അറസ്റ്റ് ചെയ്ത് യുവതിയെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു

ഏതായാലും ഷൈന്റെ പുതിയ പ്രസ്താവന സോഷ്യൽ മീഡിയകളിൽ ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ‘സ്ത്രീകള്‍ എന്തിന് ഒരു പരിചയവുമില്ലാത്ത വീട്ടില്‍ പോയി ജീവിതം തുടങ്ങുന്നു. സ്വന്തം വീട്ടില്‍ ജീവിക്കാനുള്ള ആ അവകാശത്തിനു വേണ്ടിയാണ് ആദ്യം പൊരുതേണ്ടത്. എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനു വേണ്ടിയുമുള്ള പൊരുതല്‍. ആദ്യം അതാണ് നേടിയെടുക്കേണ്ടത്. അവരവര്‍ ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഏതെങ്കിലും സ്ത്രീ പൊരുതിയിട്ടുണ്ടോ? അങ്ങനെ നിങ്ങള്‍ക്ക് പൊരുതണമെങ്കില്‍ ആദ്യം സ്വന്തം വീട്ടില്‍ നിന്ന് പൊരുതണം. പെണ്‍കുട്ടികള്‍ ആണുങ്ങളോട് പറയണം നിങ്ങള്‍ വിവാഹം കഴിച്ച് പൊയ്‌ക്കോളൂ, ഞങ്ങള്‍ കുടുംബത്തിരുന്നോളാമെന്ന്. അതാണ് സ്വാതന്ത്ര്യം, സമത്വം’, എന്നാണ് ഷൈൻ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷൈന്റെ പ്രസ്താവന.

അതേസമയം, ഒരു ടെഡ് ടോക്ക് പരിപാടിയിലാണ് റിമ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും വ്യത്യസ്‍തമായ പരിഗണനയാണ് പലവീടുകളിലും ലഭിക്കുന്നത് എന്ന് സമര്‍ഥിക്കാന്‍ തന്‍റെ വീട്ടില്‍ പൊരിച്ച മീന്‍ നല്‍കിയിരുന്നത് ചേട്ടന്മാര്‍ക്ക് ആയിരുന്നു എന്ന് സൂചിപ്പിച്ചത്. ഇത് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ട്രോൾ ചെയ്യപ്പെടുകയായിരുന്നു. ട്രോളുകളും ചര്‍ച്ചകളും പിന്തുണയും അവഹേളനവുമെല്ലാമായി വറുത്ത മീന്‍ പ്രസംഗം ട്രെന്‍ഡിങ്ങായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button