COVID 19Latest NewsNewsIndia

കോവിഡ് മുക്തരായവര്‍ക്ക് വാക്‌സിനേഷൻ; സുപ്രധാന നിർദ്ദേശവുമായി വിദഗ്ധ സമിതി

ഗുരുതരമായ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്നവർ രോഗമുക്തി നേടി 1 മുതൽ 2 മാസത്തിനിടയിൽ വാക്സീൻ എടുത്താൽ മതിയെന്നും നിർദ്ദേശത്തിൽ പറയുന്നു.

ഡൽഹി: കോവിഡ് മുക്തരായവർ രോഗം ഭേദമായി ആറു മാസത്തിനു ശേഷം വാക്സിൻ സ്വീകരിച്ചാൽ മതിയെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവർ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിച്ചാൽ മതിയെന്നും, ഗുരുതരമായ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്നവർ രോഗമുക്തി നേടി 1 മുതൽ 2 മാസത്തിനിടയിൽ വാക്സീൻ എടുത്താൽ മതിയെന്നും നിർദ്ദേശത്തിൽ പറയുന്നു.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ എടുക്കുന്നതിൽ പ്രശ്നങ്ങൾ ഇല്ലായെന്നും ഇക്കാര്യത്തിൽ ഗർഭിണികൾക്ക് തീരുമാനമെടുക്കാമെന്നും വിദഗ്ധ സമിതി നിർദേശിക്കുന്നു. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും നിലവിൽ വാക്സീൻ സ്വീകരിക്കാൻ യോഗ്യരായവരുടെ പട്ടികയിലില്ലെന്നും ഇതിനു പുറമേ കോവാക്സീന്റെ രണ്ടാം ഡോസ് 3 മുതൽ 4 മാസം വരെയുള്ള കാലയളവിൽ സ്വീകരിക്കുന്നതാകും ഉചിതമെന്നും വിദഗ്ധ സമിതി പറയുന്നു.

നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അധ്യക്ഷനായ നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യങ്ങളിൽ നിർദ്ദേശം നൽകിയത്. ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button