![](/wp-content/uploads/2021/04/webp.net-resizeimage-2021-04-28t202947.403.jpg)
റയൽ മാഡ്രിഡ് ഫുൾബാക്കായ മാർസെലോയ്ക്ക് ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ രണ്ടാം പാദം നഷ്ടമായേക്കും. പരിക്ക് കൊണ്ടോ സസ്‌പെൻഷൻ കൊണ്ടോ ഒന്നുമല്ല മാർസെലോയ്ക്ക് ചെൽസിക്കെതിരായ രണ്ടാം പാദം സെമി ഫൈനൽ നഷ്ടമാകുന്നത്. പകരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതുകൊണ്ടാണ്. മാഡ്രിഡിൽ അടുത്ത ആഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇലക്ഷൻ ഓഫീസറായി ജോലി ചെയ്യാൻ ഗവൺമെന്റ് തിരഞ്ഞെടുത്തവരിൽ ഒരാളാണ് മാർസെലോ.
മാർസെലോ നേരത്തെ തന്നെ സ്പാനിഷ് പൗരത്വം സ്വീകരിച്ചിരുന്നു. സ്പാനിഷ് പൗരന്മാർക്ക് ഇത്തരം തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾ ഉണ്ടാകും. മുമ്പ് ഫുട്ബോൾ താരങ്ങൾക്ക് ഇളവ് കൊടുക്കാറുണ്ട്. ഇപ്പോൾ മാർസെലോയ്ക്ക് ആ ഇളവ് കൊടുക്കുമെന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്.
Post Your Comments