തുണിക്കഷ്ണം കൊണ്ടുള്ള പാവയെ വിവാഹം കഴിച്ച ബ്രസീലിയൻ യുവതി ഒരു സമയത്ത് സോഷ്യൽ മീഡിയയിലെ താരമായിരുന്നു. ഇപ്പോഴിതാ, തന്റെ പാവ ഭർത്താവ് തന്നെ ചതിച്ച് മറ്റൊരു സ്ത്രീയുമായി അടുപ്പം സ്ഥാപിച്ചുവെന്ന വിചിത്ര ആരോപണവുമായി യുവതി രംഗത്ത്. ഭര്‍ത്താവ് തന്നെ ചതിച്ചെന്നും ഇനി അദ്ദേഹത്തോടൊപ്പം കഴിയാന്‍ താല്‍പര്യമില്ലെന്നും യുവതി പറഞ്ഞതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രസീലുകാരിയായ 37 വയസ്സുള്ള മേറിവോനെ റോച്ച മോറസ് എന്ന യുവതിയാണ് ഒരു വര്‍ഷം മുമ്പ് മാര്‍സെല്ലോ എന്ന പാവ ഭര്‍ത്താവിനെ വിവാഹം ചെയ്തത്. പാവയുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞ വര്‍ഷമാണ് യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവാഹം കഴിക്കുകയം ചെയ്തു. താന്‍ വിവാഹം ചെയ്ത പാവ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടത് തന്‍റെ ഹൃദയം തകര്‍ത്തെന്നാണ് ഇപ്പോള്‍ ഈ യുവതി പറയുന്നത്.
‘ഞാന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മാര്‍സെല്ലോ മറ്റൊരു സ്ത്രീക്കൊപ്പം മോട്ടലിലേയ്ക്ക് പോകുന്നത് കണ്ടതായി എന്‍റെ സുഹൃത്ത് എന്നെ അറിയിച്ചു. മാര്‍സെല്ലോയുടെ ഫോണും ഞാന്‍ പരിശോധിച്ചു. അതില്‍ കാമുകിയുടെ പ്രണയ സന്ദേശങ്ങള്‍ കണ്ടു’- യുവതി പറയുന്നു. ഭര്‍ത്താവ് തന്നെ ചതിക്കുകയായിരുന്നു എന്നും ഇനി ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്നും യുവതി പറയുന്നു.
തനിക്കൊപ്പം നൃത്തം ചെയ്യാന്‍ ആരുമില്ലെന്നും താന്‍ ഒറ്റയ്ക്കാണെന്നും പറഞ്ഞപ്പോള്‍ തന്‍റെ അമ്മ തന്നെയാണ് തനിക്ക് തുണി കൊണ്ട് ഒരു പാവയെ നിര്‍മ്മിച്ച് നല്‍കിയതെന്ന് യുവതി മുമ്പ് വെളിപ്പെടുത്തിയിരുന്നു.
Post Your Comments