പാരീസ്: സൂപ്പർ താരം ലയണൽ മെസിയെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെൽസിയും. പിഎസ്‌ജിയുമായുള്ള മെസിയുടെ കരാര്‍ ഈ സീസണിനൊടുവിൽ അവസാനിക്കാനിരിക്കെയാണ് ഇംഗ്ലീഷ് ക്ലബുകളുടെ നീക്കം. മെസിയെ ക്യാംപ്‌നൗവിൽ തിരിച്ചെത്തിക്കാൻ ബാഴ്സലോണയും ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
ഫ്രഞ്ച് ലീഗിൽ മികച്ച ഫോമിലുള്ള ലയണൽ മെസിയുടെ പ്രകടനം ഫുട്ബോൾ ലോകത്തെ അമ്പരിപ്പിക്കുകയാണ്. പിഎസ്‌ജിക്കായി സീസണിൽ ഇതുവരെ നേടിയത് 11 ഗോളും 12 അസിസ്റ്റുകളും. കഴിഞ്ഞ സീസണിലെ മോശം പ്രകടനം കണ്ട് തന്‍റെ കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് മെസിയുടെ ഈ മിന്നും പ്രകടനം.
അര്‍ജന്‍റീനക്കായും അപാര ഫോമിലാണ് മെസി. പത്ത് ഗോളാണ് ഇതുവരെ അടിച്ചത്. ഈ സീസണിനൊടുവിൽ പിഎസ്‌ജിയുമായുള്ള താരത്തിന്‍റെ കരാര്‍ അവസാനിക്കും. എന്നാൽ, കരാര്‍ പുതുക്കാനുള്ള ശ്രമത്തിലാണ് പിഎസ്‌ജി. പിഎസ്‌ജിയില്‍ തുടരുമോ എന്ന കാര്യത്തില്‍ മെസി ഇതുവരെ സൂചന നൽകിയിട്ടില്ല.
ലോകകപ്പ് കഴിഞ്ഞ ശേഷമേ ഭാവിയെ കുറിച്ച് തീരുമാനെടുക്കൂവെന്നാണ് മെസി പറയുന്നത്. ഇതിനിടയിലാണ് മെസിക്കായി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി രംഗത്തെത്തിയിരിക്കുന്നത്. മെസിയുമായി അടുത്ത ബന്ധമുള്ള സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയാണ് നീക്കങ്ങൾക്ക് പിന്നിൽ. നിലവിലെ ഇംഗ്ലീഷ് ചാമ്പ്യന്മാർ അടുത്ത രണ്ട് സീസണിലേക്ക് മെസിയെ ഇത്തിഹാദിലെത്തിക്കാനാണ് ശ്രമം.
Read Also:- കള്ളക്കേസിൽ കുടുക്കിയ സരുൺ ‘ക്രിമിനൽ, കുറ്റവാളി’, ഒരാളെ കൊന്ന് കളഞ്ഞ ഗ്രീഷ്മ ‘മിടുക്കി’: ഒരൊറ്റ കാരണം ! &…
അതേസമയം, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാണ് ബാഴ്സലോണയുടെ ശ്രമം. മെസി പോയതിനിൽ പിന്നെ തുടര്‍ച്ചയായി യൂറോപ ലീഗിലേക്ക് പോലും തരംതാഴപ്പെട്ടു ബാഴ്സ. എന്നാൽ, മെസിയുടെ തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും വമ്പൻ ക്ലബുകളും.
Post Your Comments