ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിനേഷൻ തുടങ്ങിയത് മുതൽ വ്യാജ പ്രചാരണങ്ങൾ ഒരുപാട് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ഇപ്പോൾ 18 വയസിന് മുകളിലുള്ളവര്‍ക്ക് മേയ് ഒന്നുമുതല്‍ വാക്സിന് വിതരണം ആരംഭിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആര്‍ത്തവസമയത്തെ വാക്സിനേഷന് സംബന്ധിച്ച് ഒരു ചര്‍ച്ച തന്നെ രൂപപ്പെട്ടിരിക്കുകയാണ്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വാക്സിനെടുക്കാമോ? എന്ന ചോദ്യം പലരും ചോദിച്ചുതുടങ്ങി. അതിനുകാരണമായത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു കുറിപ്പുമായിരുന്നു.
സ്ത്രീകൾ ആര്‍ത്തവ സമയത്ത് പ്രത്യേക രോഗപ്രതിരോധ ശേഷി കുറവ് ഉണ്ടാകുമെന്നും അതിനാല്‍ ആര്‍ത്തവത്തിന് അഞ്ചുദിവസം മുമ്ബും ശേഷവും വാക്സിനെടുക്കരുതെന്നുമുളള കുറിപ്പായിരുന്നു അതിന് കാരണമായത്.
യഥാര്‍ഥത്തില്‍ ആര്‍ത്തവ സമയത്ത് വാക്സിനെടുക്കാമോ? മേയ് ഒന്നുമുതല്‍ ആര്‍ക്കുവേണമെങ്കിലും വാക്സിനെടുക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇതുസംബന്ധിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ വിശദീകരണം നല്‍കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുതെന്നാണ് പി.ഐ.ബി പറയുന്നത്.
‘സ്ത്രീകള്‍ ആര്‍ത്തവത്തിന് അഞ്ചുദിവസം മുൻപും ശേഷവും വാക്സിനെടുക്കരുതെന്ന തെറ്റായ വാദം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കിംവദന്തികളില്‍ വീഴരുത്. മേയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവരും വാക്സിന് സ്വീകരിക്കണം’ -പി.ഐ.ബി പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. വാക്സിനും ആര്‍ത്തവ സമയവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് പഠനങ്ങള്‍ തെളിയിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിച്ച് ആരും വാക്സിനെടുക്കുന്നതില്‍നിന്ന് പിന്മാറരുതെന്നും എല്ലാവരും തങ്ങളുടെ ഊഴമനുസരിച്ച് വാക്സിന് യജ്ഞത്തില്‍ പങ്കാളികളാകണമെന്നും ഗൈനേക്കാളജിസ്റ്റായ ഡോ. മുന്‍ജാല്‍ വി കപാഡിയ അറിയിച്ചു. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്
Post Your Comments