ബംഗളൂരു: വീണ്ടും മാമ്പഴ സീസണ് ആരംഭിച്ചതോടെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മാമ്പഴം എത്തിച്ചുനല്‍കാനുള്ള പദ്ധതിയുമായി തപാല്‍ വകുപ്പ്. ഇന്ത്യ പോസ്റ്റിലൂടെ ഏതുതരം മാമ്പഴവും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ചെയ്യുമ്പോഴുള്ള വിലാസത്തില്‍ മാമ്പഴങ്ങള്‍ എത്തിക്കും. കര്‍ണാടക സംസ്ഥാന മാമ്പഴ വികസന വിപണന കോര്‍പറേഷനുമായി സഹകരിച്ചുകൊണ്ടാണ് തപാല്‍ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. മുന്‍ വര്‍ഷവും സമാനമായ രീതിയില്‍ തപാല്‍ വകുപ്പ് ഓണ്‍ലൈനായി മാമ്പഴങ്ങളുടെ ഓര്‍ഡറുകള്‍ സ്വീകരിച്ചിരുന്നു.
ഓണ്‍ലൈനില്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് മാമ്പഴ വികസന കോര്പറേഷന് പ്രത്യേകം പാക്ക്ചെയ്ത് മാമ്പഴങ്ങള്‍ തപാല്‍ വകുപ്പിന് കൈമാറും. തുടര്‍ന്ന് ഉപഭോക്താവിന് തപാല്‍ വകുപ്പ് കൈമാറും. കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനത്തിനിടെയും മാമ്പഴങ്ങള്‍ ഇത്തരത്തില്‍ എത്തിക്കുന്നത് വന്‍വിജയമായിരുന്നു. കഴിഞ്ഞ സീസണില്‍ 33,903 ഓര്‍ഡറുകളിലായി 25.7ലക്ഷത്തിെന്റ വരുമാനമാണുണ്ടായത്. ഇത്തവണയും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പോസ്റ്റ്മാനായിരിക്കും മാമ്പഴങ്ങള്‍ വീടുകളില്‍ എത്തിക്കുക. https://www.karsirimangoes.karnataka.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് ഓര്‍ഡറുകള്‍ നല്‍കേണ്ടത്.
Post Your Comments