KeralaLatest NewsNewsCrime

സ്വവർഗരതിക്കിടെ വിനോദ് മരിച്ചു, മദ്യപാനം പ്രതികൾക്ക് വിനയായി; ഒരു വർഷത്തിനു ശേഷം നരഹത്യയുടെ ചുരുളഴിയുമ്പോൾ

വിനോദിൻ്റെ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം പുറത്ത്; പ്രതികൾ അറസ്റ്റിൽ

മാവേലിക്കര : ഒരു വർഷം മുന്നേ അച്ചൻകോവിലാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിൻ്റെ മരണത്തിനു പിന്നിലെ കാരണം തെളിഞ്ഞു. സ്വവർഗരതിക്കിടെയുണ്ടായ നരഹത്യയെ തുടർന്നാണ് കണ്ണമംഗലം വടക്ക് കുന്നേൽ വിനോദ് മരണപ്പെട്ടതെന്ന് തെളിഞ്ഞു. വിനോദിൻ്റെ മരണത്തിനുത്തരവാദികളായ കണ്ണമംഗലം ഷിബു ഭവനിൽ ഷിബു, കൊച്ചുകളിൽ അനിൽ കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read:കോവിഡ് വാക്സിനേഷൻ ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് രാവിലെയാണ് മാവേലിക്കര വലിയ പെരുമ്പുഴ പാലത്തിനു സമീപം അച്ചൻകോവിലാറിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 28 മുതൽ വിനോദിനെ കാണാനില്ല എന്ന പരാതി ബന്ധുക്കൾ നൽകിയിരുന്നു. പരിശോധനയിൽ വിനോദിൻ്റെ മൃതദേഹമാണെന്ന് കണ്ടെത്തി. വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടിയാണ് വിനോദ് മരിച്ചത്.

കാണാതായ ദിവസം വിനോദിനെ രണ്ടുപേർ ബൈക്കിൽ കയറ്റി പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിനോദിന്റെ അയൽവാസിയായ ഷിബുവും സുഹൃത്ത് അനിലുമായിരുന്നു അത്. ചോദ്യം ചെയ്യലിൽ വിനോദിനെ ജംങ്ഷനിൽ ഇറക്കിയെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു ഇരുവരും ആവർത്തിച്ചത്.

Also Read:രാജ്യത്ത് കോവിഡ്​ വ്യാപനം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ; പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു

പ്രതികളിലൊരാളായ അനിൽ മറ്റൊരാളോട് നടത്തിയ വെളിപ്പെടുത്തലാണ് സംഭവത്തിൻ്റെ യഥാർത്ഥകഥ പുറത്തുകൊണ്ടുവന്നത്. പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നരഹത്യയുടെ ചുരുളഴിഞ്ഞത്. ഷിബു വിനോദിനെ ഭീഷണിപ്പെടുത്തി സ്ഥിരമായി സ്വവർഗരതിക്ക് ഉപയോഗിക്കാറുണ്ടായിരുന്നു. സംഭവദിവസം ഷിബു അനിലിനെ കൂട്ടി വിനോദിനെ സ്വവർഗരതിക്കായി ഉപയോഗിക്കുകയായിരുന്നു. ഇതിനായി പെരുമ്പുഴ പാലത്തിനു സമീപമെത്തി. വിനോദിനെ വെള്ളത്തിലിറക്കി ബന്ധപ്പെടാനുള്ള ശ്രമത്തിനിടെ നീന്തൽ അറിയാത്ത വിനോദ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. വിനോദ് മരിച്ചു എന്നറിഞ്ഞ പ്രതികൾ വിനോദിന്റെ വസ്ത്രങ്ങളും മറ്റും സമീപം തന്നെ കുഴിച്ചുമൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button