
കടയ്ക്കല്‍: കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ഗായകന്‍ അലോഷി നടത്തിയ സംഗീത പരിപാടിയില്‍ വിപ്ലവഗാനം ആലപിച്ച സംഭവത്തില്‍ ക്ഷേത്രോപദേശകസമിതി പിരിച്ചുവിടാന്‍ തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് തീരുമാനം.
സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് രണ്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് മെമ്മോ നല്‍കിയിട്ടുണ്ട്. വിപ്ലവഗാനം ആലപിച്ചതില്‍ ക്ഷേത്രോപദേശക സമിതിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 10നാണ് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് വിപ്ലവഗാനങ്ങള്‍ പാടിയത്. ഇത് വിവാദമായതോടെ ഗായകന്‍ അലോഷിയെ ഒന്നാംപ്രതിയാക്കി കഴിഞ്ഞദിവസം കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു.
Post Your Comments