തിരുവനന്തപുരം : കേരളത്തില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷം. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഇന്നലെ എത്തുമെന്ന് അറിയിച്ച രണ്ടര ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്ത് എത്തിയില്ല. അതിനാല്‍ ഇന്നും വ്യാപകമായി വാക്‌സിനേഷന്‍ മുടങ്ങും.
ഇനി മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ എടുക്കേണ്ടവര്‍ നേരത്തെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്‌സിനേഷന്‍ സെന്ററുകളില്‍ നേരിട്ടെത്തിയുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇനി ഉണ്ടാകില്ല. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ടോക്കണ്‍ നല്‍കൂ. വാക്‌സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ജില്ലകള്‍ മുന്‍കൈയെടുക്കണം.
സര്‍ക്കാര്‍, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കോവിന്‍ വെബ്‌സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യും. ഇത് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തും. രണ്ടാം ഡോസ് വാക്‌സിന്‍ രജിസ്‌ട്രേഷനുള്ള സാങ്കേതിക പരിമിതി പരിഹരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
Post Your Comments