Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ തളച്ച് റയൽ സെമിയിൽ

ആൻഫീൽഡിൽ ലിവർപൂളിനെ സമനിലയിൽ കുടുക്കി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയിൽ. ആൻഫീൽഡിൽ നടന്ന ക്വാർട്ടർ രണ്ടാം പാദത്തിൽ ലിവർപൂളിനെ ഗോൾ രഹിത സമനിലയിൽ തളച്ചതോടെയാണ് റയൽ മാഡ്രിഡ് സെമി ഫൈനൽ ഉറപ്പിച്ചത്. നേരത്തെ നടന്ന ആദ്യ പാദത്തിൽ 3-1 ന്റെ സ്വന്തമാക്കിയ റയലിന് ലിവർപൂളിന്റെ തട്ടകത്തിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ലെങ്കിലും മികച്ച പ്രതിരോധം തീർത്ത ലിവർപൂളിനെ സമനിലയിൽ തളച്ചു.

സ്വന്തം തട്ടകത്തിൽ ലിവർപൂളിന് ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്. മത്സരത്തിന്റെ ആദ്യ പകുതിൽ സലയ്ക്ക് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാൻ താരത്തിനായില്ല. റയൽ മാഡ്രിഡ് നിരയിൽ ബെൻസേമ മികച്ചൊരു ശ്രമം പോസ്റ്റിൽ തട്ടി തിരിക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ചെൽസിയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button