
ഐപിഎൽ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ടോസ് നേടിയ ആർസിബി ഫീൽഡിങ് തിരഞ്ഞെടുത്തു. മത്സരത്തിൽ ടോസ് നേടിയാലും ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കാനായിരുന്നു തീരുമാനമെന്ന് ടോസിന് ശേഷം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.
വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂരു നിരയിൽ മാക്സ്വെൽ, ജാമിസൻ, ക്രിസ്ത്യൻ എന്നിവർ ടീമിനായി അരങ്ങേറ്റം കുറിക്കും. അതേസമയം കോവിഡ് മുക്തനായ യുവതാരം ദേവ്ദത്ത് പടിക്കൽ ടീമിൽ ഇടം നേടിയിട്ടില്ല. മുംബൈ നിരയിൽ കഴിഞ്ഞ വർഷത്തെ ഫൈനൽ കളിച്ചതിൽ നിന്ന് രണ്ട് മാറ്റങ്ങൾ മാത്രമാണുള്ളത്. ക്രിസ് ലിന്നും, ജോണ്സനും പ്ലെയിങ് ഇലവനിൽ കളിക്കും.
Post Your Comments