ബി.ജെ.പി അധികാരത്തിൽ വന്നാൽ പശ്ചിമ ബംഗാളിലെ സഹോദരിമാരെയും പെൺമക്കളെയും രക്ഷിക്കുന്നതിനായി ആന്റി റോമിയോ സ്ക്വാഡുകളെ നിയോഗിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഹൂഗ്ലിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് യോഗി ഉറപ്പ് നൽകിയത്.
സ്ക്വാഡ് രൂപീകരിക്കുന്നതോടെ പെൺകുട്ടികളെ ശല്യം ചെയ്യുന്ന എല്ലാ തൃണമൂൽ കോൺഗ്രസ് ശല്യക്കാരെയും അഴിയെണ്ണിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.പിയിൽഅധികാരത്തിൽ വന്നയുടൻ യോഗി നടപ്പിലാക്കിയ പൊലീസ് വിഭാഗമാണ് ആന്റി റോമിയോ സ്ക്വാഡ്.
സ്കൂൾ കോളേജ് പരിസരങ്ങളിലും [പൊതുനിരത്തുകളിലും പെൺകുട്ടികളെയും സ്ത്രീകളെയും ശല്യം ചെയ്യുന്ന ആളുകളെ കണ്ടെത്തി ശിക്ഷാ നടപടികൾക്ക് വിധേയരാക്കുക എന്നതാണ് ഈ സ്ക്വാഡിന്റെ ജോലി. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നത്തിനായി ഈ വിഭാഗത്തിൽ വനിത പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
Post Your Comments