Latest NewsNewsIndia

യോഗി ആദിത്യനാഥിന്‍റെ അനുഗ്രഹം, പ്രധാനമന്ത്രിയുടെ ആശിർവാദം: ബി.ജെ.പിയ്ക്കൊപ്പം ജിതിന്‍ പ്രസാദയുടെ തുടക്കമിങ്ങനെ

ന്യൂഡല്‍ഹി: തൃണമൂലൽ കോണ്‍ഗ്രസ്​ വിട്ട്​ ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. 10 ദിവസം പിന്നിട്ടതിന്​ പിന്നാലെയാണ് ജിതിന്റെ ഈ സന്ദർശനം. സര്‍ക്കാറിന്‍റെ ക്ഷേമപദ്ധതികളെ കുറിച്ചും പാര്‍ട്ടി സംവിധാനം ശക്​തിപ്പെടുത്തുന്നത്​ സംബന്ധിച്ചും പാര്‍ട്ടി സന്ദേശം ജനങ്ങളിലേക്ക്​ എത്തിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്​തതായി ജിതിന്‍ പ്രസാദ പറഞ്ഞു.

Also Read:പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

‘പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത്​ ഷാ എന്നിവരുടെ ആശീര്‍വാദത്തോടെ ബി.ജെ.പിയില്‍ ചേരാനുള്ള അവസരം എനിക്ക്​ കെവന്നു. എന്‍റെ സ്വന്തം നാട്ടിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇത്​. ഞാന്‍ മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങി’-ജിതിന്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട്​ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ​ ബി.ജെ.പി യ്ക്ക് ജിതിന്‍പ്രസാദയിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രവർത്തകർ കരുതുന്നത്.
യു.പി.എ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ജിതിന്‍ സംസ്​ഥാനത്തെ പേരുകേട്ട കുടുംബാംഗമാണ്​. ജിതിന്‍റെ വരവോടെ കൂടുതൽ ജനകീയമായി പ്രവർത്തിക്കാമെന്നും, താഴെത്തട്ടിലുള്ള മനുഷ്യരുടെ പ്രശ്നങ്ങളെ കണ്ടറിയാമെന്നുമാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button