ഗോരഖ്പുര്‍: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാനാഥിനെ രൂക്ഷമായി വിമർശിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. പാവപ്പെട്ടവരുടെ വീടുകള്‍ ഇടിച്ചു നിരത്തുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇനി ‘ബുള്‍ഡോസര്‍ നാഥ്’ എന്ന് വിളിക്കുമെന്ന് ഭൂപേഷ് ബാഗല് പറഞ്ഞു.
‘സമുദായത്തിനിടയില്‍ ദരിദ്രരെയും കര്‍ഷകരെയും തൊഴിലാളികളെയും കെട്ടിപ്പിടിക്കുന്ന ഒരു പാരമ്പര്യമുണ്ട്. പക്ഷേ യോഗി ഭരണകൂടം അവരുടെ വീടുകളിലേക്ക് ബുള്‍ഡോസര്‍ ഇടിച്ചു കയറ്റുകയാണ്. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്’, ഭൂപേഷ് ബാഗല് ചോദിച്ചു.
ഉത്തർപ്രദേശിൽ നടക്കുന്ന നിര്‍മാണങ്ങള്‍ തുടച്ചുനീക്കുമെന്ന യോഗി സര്‍ക്കാരിന്റെ പ്രഖ്യാപനം സാധാരണക്കാരനെയും ദരിദ്രനെയും ലക്ഷ്യം വച്ചുള്ളതാണെന്നും, 2022 ല്‍ ഉത്തപ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ബിജെപിയെ തുടച്ചുനീക്കുമെന്നും ഭൂപേഷ് ബാഗല് തുറന്നടിച്ചു.
Post Your Comments