കൊൽക്കത്ത∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ ബിജെപി ബംഗാളിന്റെ അധികാരം തിരിച്ചു പിടിക്കാൻ, ശക്തമായ പ്രചാരണ പരിപാടികൾ നടത്തിയിരുന്നു. എന്നാൽ ദേശീയ നേതൃത്വങ്ങൾ പോലും ശ്രദ്ധിച്ച ഈ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ആകെയുള്ള 294 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും ഭരണമുറപ്പിച്ചു.
വോട്ടെണ്ണലിന്റെ ആരംഭം മുതൽ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ബിജെപിയെ പിന്നിലാക്കിയാണ് തൃണമൂൽ മുന്നേറുന്നത്. 292 സീറ്റുകളിലെ ഫലസൂചനകളിൽ 204 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. ബിജെപിക്ക് 85 സീറ്റുകളിൽ ലീഡുണ്ട്. കോൺഗ്രസ് – ഇടത് സഖ്യത്തിന് നിലവിൽ ഒരേയൊരു സീറ്റിലാണ് ലീഡുള്ളത്.
തൃണമൂലിന്റെ വിജയം ആഘോഷിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനാർഥി മമത ബാനർജി നന്ദിഗ്രാമിൽ പിന്നിലാണ്. ആറു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ മമത ബാനർജി സുവേന്ദു അധികാരിക്കെതിരെ 7000ത്തോളം വോട്ടിനു പിന്നിലാണ്.
Post Your Comments