ഡല്‍ഹി: പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ഈ മാസം 20ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും ഓണ്‍ലൈന്‍ യോഗത്തിനായി സോണിയ ക്ഷണിച്ചു. യോഗത്തിനു പിന്നാലെ നേതാക്കള്‍ക്കായി ഡല്‍ഹിയില്‍ വിരുന്ന് ഒരുക്കാനും കോണ്‍ഗ്രസ് തയാറെടുക്കുകയാണ്.
മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, ഉദ്ധവ് താക്കറെ , എം.കെ സ്റ്റാലിന് , ഹേമന്ത് സോറന് എന്നിവരെയും എന്‍.സി.പി നേതാവ് ശരത് പവാര്‍ അടക്കം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയുമാണ് സോണിയ ഓണ്‍ലൈന്‍ യോഗത്തിനായി ക്ഷണിച്ചിട്ടുള്ളത്.
കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലാണ് പ്രതിപക്ഷ സഖ്യം രൂപപ്പെടുന്നതെന്ന് ഉറപ്പു വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ശ്രമം.
Post Your Comments