ന്യൂഡല്‍ഹി: ബംഗാളിലെ രാഷ്ട്രീയ വിവാദങ്ങൾ പുതിയ തലത്തിലേയ്ക്ക്. കേന്ദ്രവുമായുള്ള തുറന്ന പോരിൽ മമതയ്ക്ക് ഉപദേശകനായി ഇനി ചീഫ് സെക്രട്ടറി അലാപന്‍ ബന്ദ്യോപാദ്ധ്യായയുണ്ടാകും. ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ച അലാപന്‍ ബന്ദ്യോപാദ്ധ്യയെ മുഖ്യ ഉപദേശകനാക്കി നിയമിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ബന്ദ്യോപാദ്ധ്യയെ നിയമിച്ചിരിക്കുന്നതെന്നും മമത വ്യക്തമാക്കി.
read also: അര്‍ബുദ ചികിത്സയില്‍ നിര്‍ണായക വഴിത്തിരിവ്; ലോകം കാത്തിരുന്ന വാര്‍ത്ത എത്തി
യാസ് ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ബംഗാളിലെത്തിയ പ്രധാനമന്ത്രിയെ കാത്തു നിർത്തിയതും യോഗത്തില്‍ പങ്കെടുക്കാൻ മമത ബാനര്‍ജി വിസമ്മതിച്ചതും വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയെ കേന്ദ്രസര്‍ക്കാര്‍ തിരികെ വിളിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മമതയുടെ നാടകീയ നീക്കങ്ങള്‍.
ബംഗാളിന്റെ പുതിയ ചീഫ് സെക്രട്ടറി എച്ച്.കെ ദ്വിവേദിയാണ്.
Post Your Comments