പാലക്കാട് തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ ദേശീയ നേതാക്കൾ പാലക്കാട് പ്രചാരണത്തിന് എത്തിയതിന് ശേഷം വർധിത വീര്യത്തോടെയാണ് ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. ഉയർന്ന ഭൂരിപക്ഷത്തിൽ ഇ.ശ്രീധരന്റെ വിജയം ഉറപ്പിക്കുക എന്നതാണ് ലക്‌ഷ്യമെന്ന് പ്രവർത്തകർ പറയുന്നു. അതിനായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യത്യസ്തമായ പ്രചാരണ പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയുന്നത്.
ഏഴ് വർഷമായി ബസ് സ്റ്റാൻഡ് പണിയാൻ കഴിയാത്തവനും, ഏഴ് വർഷം കൊണ്ട് കൊങ്കൺ പണിതയാളും തമ്മിലാണ് പാലക്കാട് മത്സരമെന്ന് പാലക്കാട്ടെ ജനങ്ങൾ പറയുന്നു. പത്ത് വർഷമായി എം.എൽ.എ ആയിരിക്കുന്ന ഷാഫി പറമ്പിൽ ഇനി എത്ര കാലം എം. എൽ.എ ആയാലും പാലക്കാടിന് പ്രത്യേകിച്ച് നേട്ടമുണ്ടാകില്ലെന്നും ജനങ്ങൾ ആരോപിക്കുന്നു. കുറഞ്ഞ കാലയളവ് കൊണ്ട് ഇ. ശ്രീധരൻ പാലക്കാടിന് നൽകുന്ന കൃത്യതയാർന്ന വികസനത്തിലാണ് ജനങ്ങളുടെ പ്രതീക്ഷ.
ഇ. ശ്രീധരൻ കേരളത്തില്‍ മുഖ്യമന്ത്രി ആയിവന്നാൽ, മെട്രോമാന് രാഷ്ട്രീയം അറിയില്ല എന്ന് പറഞ്ഞ ഷാഫി പറമ്പിൽ ഉൾപ്പെടെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എല്ലാവരും പതിനാലുവർഷം വനവാസത്തിനുപോകേണ്ടിവരുമെന്നും, പാലക്കാട് മണ്ഡലത്തിൽ ഇടതുപക്ഷം ചിത്രത്തിലില്ലെന്നും, യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പാലക്കാട് മത്സരമെന്നും അവർ പറയുന്നു.
Post Your Comments