തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ കേരളം ഇപ്പോഴും തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കെ റെയിലിനെ ആദ്യം എതിര്‍ത്ത ഇ ശ്രീധരന് ഇപ്പോള്‍ ആ പദ്ധതി അംഗീകരിക്കേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ഫെഡറൽ ബാങ്ക്: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങൾ പ്രഖ്യാപിച്ചു
‘ഇ ശ്രീധരന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നതില്‍ പ്രയാസമില്ല, ആദ്യം അര്‍ദ്ധ അതിവേഗ ട്രെയിനും , പിന്നെ അതിവേഗ ട്രെയിനും എന്ന് തന്നെയാണ് പദ്ധതിയുടെ തുടക്കം മുതല്‍ക്കേ കേരളവും പറഞ്ഞത്. ഒരു സമയത്ത് കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുകയും പാര വയ്ക്കുകയും ചെയ്ത കെ സുരേന്ദ്രന്‍, ഇപ്പോള്‍ ഇ ശ്രീധരന്‍ പദ്ധതിയെ അംഗീകരിച്ചപ്പോള്‍ അതിനെ പിന്തുണയ്ക്കാന്‍ തുടങ്ങി’, എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.
അതേസമയം, ഏക സിവില്‍ കോഡിന്റെ പേരില്‍ വര്‍ഗീയ ഭിന്നിപ്പാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. അതിനെതിരെ, ഹിന്ദുത്വ വര്‍ഗീയതയെ ചെറുത്തു തോല്‍പ്പിക്കുമെന്ന പ്രതിജ്ഞ കേരളം ഒറ്റക്കെട്ടായി എടുക്കണം. ജനകീയ സെമിനാറിലൂടെ കേരളത്തിലെ ജനങ്ങളുടെ മനസ് തിരിച്ചറിയാനായി. വര്‍ദ്ധിച്ച ജനപങ്കാളിത്തമാണ് സെമിനാറിലുണ്ടായത് . ഏക സിവില്‍ കോഡിനെതിരെ ജില്ലകളില്‍ വലിയ രീതിയിലുള്ള പ്രചരണം സംഘടിപ്പിക്കും’, അദ്ദേഹം പറഞ്ഞു.
Post Your Comments