KeralaLatest NewsNews

അതിവേഗ റെയിൽ പാതയിൽ സമവായ നീക്കത്തിലേക്ക്: ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: അതിവേഗ റെയിൽ പാതയിൽ മെട്രോമാൻ ഇ ശ്രീധരന്റെ നിർദേശം സർക്കാർ പരിഗണനയിൽ. ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

അതിവേഗ പാത അനിവാര്യമാണെന്ന് ധനമന്ത്രി കെഎൻ വേണു​ഗോപാൽ പറഞ്ഞു. സില്‍വര്‍ലൈനില്‍ പുതിയ നീക്കങ്ങള്‍ പോസിറ്റീവാണ്. മറ്റുകാര്യങ്ങള്‍ തീരുമാനിക്കേണ്ടത് റെയില്‍വേ ബോര്‍ഡാണ്. ഇ ശ്രീധരന്‍ പറഞ്ഞത് സ്വാഗതാര്‍ഹമാണ്. ശ്രീധരന്റെ നിര്‍ദേശം പൊതുവില്‍ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വേഗമേറിയ യാത്രാ സൗകര്യം അനിവാര്യമാണെന്നാണ് പ്രൊപ്പോസല്‍ പറയുന്നത്. പാരിസ്ഥിതിക അനുമതി അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് വരുന്നതാണ്. ഡിപിആറില്‍ പൊളിച്ചെഴുത്ത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് എന്ത് ചെയ്താലും എതിര്‍ക്കണമെന്നാണ് യുഡിഎഫ് നിലപാടെന്നും കെഎന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.

കേരളത്തിന് അതിവേഗപാത വേണമെന്ന് ഇ ശ്രീധരൻ തന്നെ വ്യക്തമാക്കിയ നിലക്ക് കേന്ദ്രസർക്കാർ അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. ഇ ശ്രീധരന്റെ നിർദേശങ്ങളെ പിന്തുണക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button