തിരുവനന്തപുരം: ഇ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി. സിൽവർ ലൈനിൽ ഇ ശ്രീധരന്റെ ബദൽ നിർദ്ദേശങ്ങൾ സജീവമായി ചർച്ച ചെയ്യാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രിയും ഇ ശ്രീധരനും തമ്മിൽ നടത്തുന്ന ചർച്ചയിൽ കെ റെയിൽ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരം.
ശ്രീധരന്റെ നിർദേശത്തിൽ കെ റെയിൽ കോർപറേഷന്റെ അഭിപ്രായം കൂടി തേടുമെന്നും ഡിപിഐർ മാറ്റുന്നതടക്കം പരിഗണനയിലുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. കെ റെയിൽ ആരംഭിക്കാൻ കേന്ദ്രാനുമതി ലഭിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.
അതേസമയം, തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇ ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ വികസനമാണ് പരമ പ്രധാനം. അത് യാഥാർത്ഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇ ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കെ സുരേന്ദ്രന്റെ പരാമർശം.
Read Also: വൈക്കത്ത് കള്ള് ഷാപ്പിനുള്ളിലെ കൊലപാതകം: മധ്യവയസ്കനെ കുത്തിക്കൊന്നത് മോഷണത്തിന് പ്രതികാരമായി
Post Your Comments