പാലക്കാട്: താൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ബിജെപിയുടെ മുൻ സ്ഥാനാർത്ഥി മെട്രോമാൻ ഇ.ശ്രീധരൻ. കേരളത്തിൽ നാലോ അഞ്ചോ ലോക്സഭാ സീറ്റിൽ ബിജെപി വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശ്ശൂരിൽ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴിൽ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണെന്നും ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 94 വയസ് കഴിഞ്ഞ ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ വിശദീകരിച്ചു.
അതേസമയം, വൻ പ്രതീക്ഷയിലാണ് ബി.ജെ.പി ഇത്തവണ. ആരോപണങ്ങൾ ഉയർത്തി പാർട്ടികൾ ചിത്രത്തിലുണ്ട്. ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ചില നേതാക്കൾ മുൻപ് വിളിച്ചിരുന്നുവെന്ന് സിപിഐ നേതാവും പീരുമേട് മുൻ എംഎൽഎയുമായ ഇഎസ് ബിജിമോൾ. താൽപ്പര്യം ഇല്ലെന്നായിരുന്നു എൻ്റെ മറുപടി. ഇക്കാര്യം പാർട്ടി നേതൃത്വത്തിന് അറിയാമെന്നും ബിജിമോൾ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടെയാണ് മുൻ എംഎൽഎയുടെ നിർണായക വെളിപ്പെടുത്തൽ.
കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന മാത്യു സ്റ്റീഫൻ, കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കർ എന്നിവർ ബിജിമോളുമായി ചർച്ച നടത്തിയിരുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. എന്നാൽ, തന്നെ ആരാണ് വിളിച്ചതെന്ന കാര്യത്തിൽ ബിജിമോൾ വ്യക്തമാക്കിയിട്ടില്ല.
Post Your Comments