Latest NewsKeralaNews

‘കേരളത്തില്‍ ലവ് ജിഹാദില്ല’; ബിജെപിയെ വെല്ലുവിളിച്ച് ശശി തരൂര്‍

വര്‍ഗീയമായി നാടിനെ വിഭജിക്കുന്ന പ്രചരണ തന്ത്രമാണിതെന്നും കോണ്‍ഗ്രസ് അതിനെ ഏറ്റുപിടിക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ലവ് ജിഹാദില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഡോ. ശശി തരൂര്‍. ബി.ജെ.പിക്ക് എത്ര ലവ് ജിഹാദ് കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും ശശി തരൂര്‍ ചോദിച്ചു. വര്‍ഗീയ വിഷം ചീറ്റുന്ന പ്രചരണമാണിത്. ഈ വിഷയത്തില്‍ മലയാളികള്‍ വീണു പോകരുത്. വര്‍ഗീയമായി നാടിനെ വിഭജിക്കുന്ന പ്രചരണ തന്ത്രമാണിതെന്നും കോണ്‍ഗ്രസ് അതിനെ ഏറ്റുപിടിക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി.

Read Also: സര്‍വേ ഫലത്തില്‍ ഭയന്ന കോണ്‍ഗ്രസിന്റെ പുതിയ അടവ് , യു.ഡി.എഫിന് 101 സീറ്റെന്ന് കോണ്‍ഗ്രസ് മുഖപത്രത്തില്‍ വാര്‍ത്ത

എന്നാൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വര്‍ഗീയ വിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമല്ല. എന്നാല്‍, അത് പ്രധാനപ്പെട്ട വിഷയം കൂടിയാണ്. വ്യക്തികളുടെ സ്വകാര്യ അവകാശമാണ് മതവിശ്വാസം. ആചാര സംരക്ഷണം നെഹ്റുവിന്‍റെ ധാരയുമായി യോജിച്ചു പോകുന്നതാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button