Latest NewsKeralaNews

സര്‍വേ ഫലത്തില്‍ ഭയന്ന കോണ്‍ഗ്രസിന്റെ പുതിയ അടവ് , യു.ഡി.എഫിന് 101 സീറ്റെന്ന് കോണ്‍ഗ്രസ് മുഖപത്രത്തില്‍ വാര്‍ത്ത

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിന് അനുകൂലമെന്നും, തുടര്‍ഭരണമെന്നുമുള്ള വാര്‍ത്തകള്‍ യു.ഡി.എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാറിനെതിരായ നിശബ്ദ തരംഗം കേരളത്തിലുണ്ടെന്നും ഇത് നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചരിത്ര വിജയം നേടാന്‍ വഴിയൊരുക്കുമെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യമുണ്ടെന്നും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പറയുന്നു . സംസ്ഥാനത്ത് 92 മുതല്‍ 101 സീറ്റ് വരെ യു.ഡി.എഫ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) റിപ്പോര്‍ട്ട് നല്‍കിയതായാണ് വാര്‍ത്തയില്‍ പറയുന്നത്.

Read Also : ബി.ജെ.പി കേരളത്തില്‍ പടര്‍ന്നുപിടിച്ചു കഴിഞ്ഞു, ഇനി ഭരണത്തിലെത്താന്‍ അധികനാള്‍ വേണ്ടിവരില്ലെന്ന് കെ.സുരേന്ദ്രന്‍

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാദ്ധ്യതകളെ കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി തെരഞ്ഞെടുപ്പിന് മുമ്പ് രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. സമാനമായ കണ്ടെത്തലാണ് പിണറായി സര്‍ക്കാറിന് കീഴിലുള്ള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുമുള്ളത്. 75 മുതല്‍ 84 വരെ സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടെന്നും വീക്ഷണത്തില്‍ പറയുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button