കൊച്ചി: 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ ബിജെപി. നിയമസഭ തെരഞ്ഞെടുപ്പിൽ മിഷൻ 41 യാഥാർത്ഥ്യമാക്കാൻ വേണ്ടുന്ന മുന്നൊരുക്കങ്ങൾ നടത്താനും ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് ബിജപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനുകളിൽ ഇക്കുറി ഭരണം പിടിക്കണമെന്നും അതിനായി സംഘടനാ തലത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിക്കാനും കോർ കമ്മിറ്റിയിൽ ധാരണയായി. ഇതോടെ ബിജെപി ജില്ലാ പ്രഡിസന്റുമാരുടെ എണ്ണം മുപ്പത്തിയൊന്നാകും. അതേസമയം, ഇന്നലെ കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നേതൃമാറ്റം ചർച്ചയായില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള സംഘടനാപരമായ പ്രവർത്തനങ്ങൾക്കാണ് കോർ കമ്മിറ്റി യോഗം സുപ്രധാന തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.
2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മിഷൻ 41 എന്നതായിരിക്കും ബിജെപിയുടെ ലക്ഷ്യം. അതായത് 41 നിയമസഭ സീറ്റുകളിൽ വിജയം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് കോർ കമ്മിറ്റി യോഗത്തിലെ ധാരണ. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടാണ് കേരളത്തിലെ ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിക്കാൻ ധാരണയായിരിക്കുന്നത്.
Post Your Comments