Latest NewsKeralaNews

കോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂര്‍: ശരിയായ നിലപാടുകള്‍ ഇനിയും പറയുമെന്ന് നേതാവ്

തിരുവനന്തപുരം: വ്യാപക വിമര്‍ശനങ്ങള്‍ക്കിടയിലും കേരളത്തിലെ ഇടത് സര്‍ക്കാറിന്റെ കാലത്തെ വ്യവസായ നേട്ടങ്ങളെ കുറിച്ച് പറഞ്ഞതില്‍ തിരുത്താതെ ശശി തരൂര്‍. മാറ്റിപ്പറയണമെങ്കില്‍ കണക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ – സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് തരൂര്‍. പ്രവര്‍ത്തകസമിതി അംഗത്വം ഒഴിയണമെങ്കില്‍ അതും ചര്‍ച്ച ചെയ്യാമെന്ന് വരെ പറഞ്ഞാണ് പാര്‍ട്ടിയെ തരൂര്‍ വീണ്ടും വീണ്ടും കടുത്തവെട്ടിലാക്കുന്നത്.

Read Also: ശശി തരൂര്‍ എംപിയെ പുകഴ്ത്തികൊണ്ട് എ.കെ ബാലന്‍

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറുമടക്കം പാര്‍ട്ടിനേതാക്കള്‍ തള്ളിപ്പറഞ്ഞിട്ടും തരൂരിന് ഒരിഞ്ചും കുലുക്കമില്ല. ഇടത് സര്‍ക്കാറിന്റെ വ്യവസായ നേട്ടങ്ങളെ പുകഴ്ത്തുന്ന ലേഖനത്തില്‍ ഒരുമാറ്റത്തിനുമില്ല കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം. രണ്ട് ഫേസ്ബുക്ക് പോസ്റ്റിലും രാവിലെ മാധ്യങ്ങളെ കണ്ടപ്പോഴും തരൂര്‍ മയപ്പെട്ടു. സ്റ്റാര്‍ട്ടാപ്പ് നേട്ടങ്ങള്‍ക്ക് തുടക്കമിട്ടത് ആന്റണി ഉമ്മന്‍ചാണ്ടി സര്‍ക്കാറുകളെന്ന കൂട്ടിച്ചേര്‍ക്കല്‍, വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കും പ്രശംസ, പക്ഷെ അന്ന് തുടങ്ങിവെച്ചത് ഇടത് സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോയെന്ന് വീണ്ടും തരൂര്‍ പറയുന്നു. കേരളത്തെ കുറിച്ചുള്ള ഗ്ലോബല്‍ സ്റ്റാര്‍ട്ടാഅപ്പ് എക്കോ സിസ്റ്റം റിപ്പോര്‍ട്ടാണ് തരൂര്‍ എടുത്തുപറയുന്നത്. കേരള റാങ്കിംഗ് റിപ്പോര്‍ട്ടുകള്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള നേതാക്കള്‍ തള്ളുമ്പോള്‍ തിരുത്തണമെങ്കില്‍ പകരം വിവരങ്ങള്‍ വേണമെന്നാണ് തരൂരിന്റെ ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button